മാവുങ്കാല്‍: ആത്മസമര്‍പ്പണത്തിലൂടെ മാത്രമേ ഉദ്ദേശ്യലക്ഷ്യപ്രാപ്തി പൂര്‍ത്തികരിക്കുവാന്‍ സാധിക്കുകയുള്ളുവെന്ന് കര്‍ണ്ണാടക സംസ്ഥാന ഇലക്ഷന് കമ്മീഷന് പി.എന്‍. ശ്രീനിവാസ ആചാര്യ ഐ. എ.എസ് പറഞ്ഞു. അജാനൂര്‍ ശ്രീമദ് പരശിവ വിശ്വകര്‍മ്മ ക്ഷേത്രത്തില്‍ രൂപികരിച്ച ശ്രീവിരാട് വിശ്വകര്‍മ്മ ക്ഷേത്ര ട്രസ്റ്റിന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിക്കുകയായിരുന്നു അദ്ദേഹം.
മഹത്തായ കലാ-സാംസ്കാരിക പൈതൃകത്തിന്റെ ഉടമകളായ കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഈ ദേശത്തിലെ മുഴുവന്‍ വിശ്വകര്‍മ്മജരുടെയും പ്രശ്നങ്ങളില്‍ ഇടപെട്ട് പ്രവര്‍ത്തിക്കുവാന്‍ ഈ ട്രസ്റ്റിന് സാധിക്കട്ടെയെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ട്രസ്റ്റ് ചെയര്മാന് പുരുഷോത്തമന് വിശ്വകര്മ്മന് അദ്ധ്യക്ഷത വഹിച്ചു. ടി.ആര്.രവി ആചാര്യ ആലപ്പുഴ ഋഷിപഞ്ചമി മുഖ്യപ്രഭാഷണം നടത്തി. മുന്‍ വിശ്വകര്‍മ്മ സമുദായ കമ്മീഷന് ഡോ.പി. എന്‍.ശങ്കരന്, ക്ഷേത്രം മുന്‍ പ്രസിഡന്റ് പി.കെ.രാമകൃഷ്ണന് ആചാരി, ഡോ.വി.പി.രാഘവന് ഡല്‍ഹി, കെ.സി.രവീന്ദ്രന് ആചാരി കാരിച്ചാല്‍, ക്ഷേത്രം പ്രസിഡന്റ് അഡൂര്‍ ദിവാകരന് ആചാരി, ജന.സെക്രട്ടറി മോഹനന് ആചാരി താമരക്കുഴി, നവീകരണ കമ്മറ്റി ജന.കണ്‍വീനര്‍ പി.വി.വിജയന് ആചാരി, ട്രഷറര്‍ കെ.നാരായണന് ആചാരി, ട്രസ്റ്റ് ജന.സെക്രട്ടറി വിപിന്‍ദാസ്, ട്രസ്റ്റ് ട്രഷറര്‍ രാജേഷ് പുതിയകണ്ടം തുടങ്ങിയവര്‍ സംസാരിച്ചു.
ചടങ്ങില്‍ വെച്ച് എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എപ്ലസ് നേടിയ വിദ്യാര്‍ത്ഥികളെ എം.ശ്രീനിവാസ ആചാര്യ ക്യാഷ് അവാര്‍ഡും ട്രസ്റ്റ് പുരസ്കാരവും നല്കി അനുമോദിച്ചു.
ഋഷി പഞ്ചമി ആഘോഷത്തിന്റെ ഭാഗമായി എല്‍പി, യുപി, എച്ച്എസ്എ വിഭാഗങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ ചിത്രരചനാ മത്സരത്തില്‍ വിജയികളായവര്‍ക്ക് ക്യാഷ് അവാര്‍ഡും ട്രസ്റ്റ് പുരസ്കാരവും ചിത്രപ്രതിഭയ്ക്കുള്ള സുവര്‍ണ്ണ പുരസ്കാരവും നല്കി. ക്ഷേത്ര വെബ്സൈറ്റിന്റെ ഉദ്ഘാടനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: