കാഞ്ഞങ്ങാട്: മൂന്ന് തവണ ആധാര്‍ കാര്‍ഡിന് അപേക്ഷിച്ചിട്ടും ലഭിക്കാതിരുന്ന വിദ്യാര്‍ത്ഥിക്ക് പ്രധാനമന്തിയുടെ ഓഫീസ് ഇടപെട്ടപ്പോള്‍ കാര്‍ഡ് കിട്ടിയത് ശരവേഗത്തില്‍. കോടോംബേളൂര്‍ തട്ടുമ്മല്‍ പോര്‍ക്കളത്തെ സുര്‍ജിത്ത് ചന്ദ്രനാണ് മൂന്നു വര്‍ഷമായി മൂന്ന് തവണ ആധാര്‍ കാര്‍ഡിന് അപേക്ഷിച്ച് നിരാശനായത്.ബിരുദ വിദ്യാര്‍ത്ഥിയായ സുര്‍ജിത്തിന് സ്കോളര്‍ഷിപ്പ് ഉള്‍പ്പെടെ വിവിധ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് ആധാര്‍ കാര്‍ഡിന്റെ അഭാവം തടസ്സമായി. വിവരമറിഞ്ഞ സ്ഥലത്തെ പ്രാദേശിക ബിജെപി നേതാക്കളുടെ നിര്‍ദേശത്തെത്തുടര്‍ന്നാണ് സുര്‍ജിത്ത് പ്രധാനമന്ത്രിക്ക് വിശദമായ കത്തെഴുതിയത്.
കത്ത് ലഭിച്ച പ്രധാനമന്ത്രിയുടെ ഓഫീസ് യുഐഎ ഓഫീസിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയതോടെയാണ് സുര്‍ജിത്തിന് ദിവസങ്ങള്‍ക്കുള്ളില്‍ ആധാര്‍ കാര്‍ഡ് ലഭിക്കുന്നത്. അക്ഷയ കേന്ദ്രങ്ങള്‍ വഴിയാണ് മൂന്ന് തവണയും ആധാറിന് അപേക്ഷിച്ചത്.ആധാര്‍ കാര്‍ഡിനൊപ്പം പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദ്ദേശപ്രകാരമാണ് ആധാര്‍ നല്‍കുന്നതെന്ന് സൂചിപ്പിച്ച് യുഐഎ സെക്ഷന്‍ ഓഫീസര്‍ എസ്ആര്ബിസ്ഷ്ടിന്റെ കത്തും സുര്‍ജിത്തിന് ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: