കാഞ്ഞങ്ങാട്: നഗരത്തില്‍ ഗതാഗത പരിഷ്ക്കാരം വന്നപ്പോള്‍ യാത്രക്കാര്‍ക്ക് റോഡ് കുറുകെ കടക്കാനുള്ള വഴി ഒരു സ്ഥലത്തായി ചുരുങ്ങി. റോഡ് മുറിച്ചു കടക്കേണ്ടിടത്ത് സീബ്രവരകള്‍ ഇല്ലാത്തത് അപകട സാധ്യതയുണ്ടാക്കുന്നു. ഈ മാസം ഒന്നു മുതലാണ് കാഞ്ഞങ്ങാട് നഗരത്തില്‍ ഗതാഗത പരിഷ്ക്കാരം കൊണ്ടുവന്നത്. ഇതിന്റെ ഭാഗമായി റോഡ് കുറുകെ കടക്കാനുള്ള സൗകര്യം കുറച്ച് ഒരു സ്ഥലത്താക്കി മാത്രമായി ചുരുക്കി.
പോലീസ് എയ്ഡ് പോസ്റ്റിന് മുന്നില്‍ വടക്കുഭാഗത്താണ് റോഡ് കടക്കാനുള്ള വഴി ഒരുക്കിയത്. ബാക്കി ഭാഗങ്ങളില്‍ കൂടി കാല്‍നടയാത്രക്കാര്‍ കയന്നു പോകാതിരിക്കാന്‍ മുളകളും മറ്റും കെട്ടി അടച്ചിരിക്കുകയാണ്. സീബ്രവരകള്‍ ഇല്ലാത്തത് കാരണം കാല് നടയാത്രക്കാര്‍ക്ക് റോഡ് മുറിച്ച് കടക്കേണ്ടത് അറിയാനും സാധിക്കുന്നില്ല.
കിഴക്ക് ഭാഗത്തു നിന്ന് പടിഞ്ഞാറ് വശത്തേക്ക് പോകുന്നവരുടെ തിരക്ക് വര്‍ദ്ധിച്ചതോടെ അമിത വേഗതയിലെത്തുന്ന വാഹനങ്ങള്‍ തട്ടാതെ യാത്രക്കാരെ എതിര്വശത്തേക്കെത്തിക്കാന് ഡ്യൂട്ടിയിലുള്ള പോലീസും ഹോം ഗാര്‍ഡും ഏറെ ബുദ്ധിമുട്ടുകയാണ്. ഈ മേഖലയില്‍ ഉപയോഗിക്കേണ്ട നിയമ പ്രകാരമുള്ള വേഗത പാലിക്കാതെ അമിത വേഗതയിലാണ് വാഹനങ്ങള്‍ കടന്നു പോകുന്നത്.
കൈ കാണിച്ചാല്‍ പോലും വേഗത കുറക്കാതെ കുതിക്കുന്ന വാഹനങ്ങളില്‍ തട്ടാതെ ജീവന് പണയം വെച്ചാണ് യാത്രക്കാര്‍ റോഡ് മുറിച്ച് കടക്കുന്നത്. അപകടം ഒഴിവാക്കാന്‍ റോഡില്‍ താല്‍ക്കാലികമായെങ്കിലും സീബ്രവരകള്‍ സ്ഥാപിക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: