നീലേശ്വരം: തനതു നാട്ടു വിഭവങ്ങള്‍ പരിചയപ്പെടുത്തുന്നതിനും പ്രചരിപ്പിക്കുന്നതിനും നാട്ടുരുചി ജില്ലാതല നാടന്‍ ഭക്ഷ്യമേള നാളെ മുതല്‍ 26 വരെ നീലേശ്വരം തളിയില്‍ ക്ഷേത്ര റോഡിലെ കുടുംബശ്രീ നഗറില്‍ നടക്കും.
നീലേശ്വരം നഗരസഭയുടെയും കുടുംബശ്രീ സിഡിഎസിന്റെയും സഹകരണത്തോടെ കുടുംബശ്രീ ജില്ലാ മിഷനാണു മേളയൊരുക്കുന്നത്. വൈകിട്ടു 4ന് പി.കരുണാകരന് എംപി മേള ഉദ്ഘാടനം ചെയ്യും. കലാപരിപാടികളുടെ ഉദ്ഘാടനം കലക്ടര്‍ കെ.ജീവന് ബാബു നിര്‍വഹിക്കും. ഓണം വിപണനമേളയും കലാമത്സരങ്ങളും നഗരിയിലുണ്ടാകും. വിവിധ സ്റ്റാളുകളില്‍ ഔഷധക്കഞ്ഞികള്‍, ജൈവ വിഭവങ്ങള്‍, മുളയരി പായസം, ആവി വിഭവങ്ങള്‍, അപ്പത്തരങ്ങള്‍ എന്നിവ തത്സമയം പാകം ചെയ്തു നല്‍കും. ഇന്നു വൈകിട്ടു 4ന് വിളംബരഘോഷയാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: