നീലേശ്വരം: സിപിഎം പ്രാദേശിക നേതാവിനെതിരെ പുതുക്കൈയില്‍ വ്യാപകമായി പോസ്റ്റര്‍ പ്രചരണം. നേതാവിന്റെ നേതൃത്വത്തില്‍ ജാതിസ്പര്‍ദ്ദ വളര്‍ത്തുന്നുവെന്നാണ് പോസ്റ്ററില്‍ ആരോപിച്ചിരിക്കുന്നത്. മുഴുവന്‍ സമയം പാര്‍ട്ടി പ്രവര്‍ത്തകനെന്ന് പറഞ്ഞ് മറ്റു വരുമാന മാര്ഗങ്ങളൊന്നുമില്ലായെന്ന പേരില്‍ പാര്‍ട്ടി നിയന്ത്രണത്തിലുള്ള സഹകരണ സ്ഥാപനത്തില്‍ ജോലി നേടിയ ഇയാള്‍ ജോലിക്ക് പോകാതെ ശമ്പളം പറ്റുന്നതായും നോട്ടീസില്‍ ആരോപിച്ചിട്ടുണ്ട്. മറ്റൊരു പാര്‍ട്ടിക്കാരനും പാര്‍ട്ടി കമ്മറ്റി പോലും അറിയാതെ ജോലിക്കായി ശുപാര്‍ശ കത്ത് നല്കിയതും വിവാദമായിട്ടുണ്ട്. നേരത്തെ ഓട്ടോറിക്ഷാ ഡ്രൈവറായിരുന്ന നേതാവ് പാര്‍ട്ടി സ്വാധീനം ഉപയോഗിച്ച് തനിക്കിഷ്ടമില്ലാത്തവരെ ഒതുക്കുന്നതായും നോട്ടീസില്‍ പറയുന്നു.
സദാചാര വിരുദ്ധ പ്രവര്‍ത്തനം ഉള്‍പ്പെടെയുള്ള ആരോപണങ്ങള്‍ക്ക് വിധേയനായ പ്രാദേശിക നേതാവിനെ സംരക്ഷിക്കുന്നതും ഈ നേതാവാണെന്നും ആക്ഷേപമുണ്ട്. നോട്ടീസിനെ തുടര്‍ന്ന് പുതുക്കൈയില്‍ രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ പോര് മൂര്‍ച്ഛിച്ചിരിക്കുകയാണ്.
ജാതിസ്പര്‍ദ്ദ വളര്‍ത്തി അണികളില്‍ വിഭാഗീയത വളര്‍ത്തി പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയ നേതാവിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഒരു വിഭാഗം പുതുക്കൈയില്‍ പ്രകടനം നടത്തി. വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്നെ പുതുക്കൈയില്‍ ഉടലെടുത്തിട്ടുളള പാര്‍ട്ടിയിലെ വിഭാഗീയതയാണ് ഇപ്പോള്‍ മറനീക്കി പുറത്തു വന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: