കാസര്‍കോട്: അഞ്ച് വര്‍ഷത്തെ ഇടവേളക്ക് ശേഷം മൊഗ്രാല്‍ യൂനാനി ആശുപത്രിയില്‍ വീണ്ടും മരുന്ന് ക്ഷാമം. കുമ്പള ഗ്രാമ പഞ്ചായത്ത് 2016-17 വാര്‍ഷിക പദ്ധതിയില്‍ മരുന്നിനാവശ്യമായ ഫണ്ട് ഉപയോഗപ്പെടുത്തുന്നതില്‍ വന്ന അനാസ്ഥയാണ് ആശുപത്രിയില്‍ വീണ്ടും രോഗികളെ വലച്ചമരുന്ന് ക്ഷാമത്തിന് കാരണമായിരിക്കുന്നത്.
മൊഗ്രാല്‍ യൂനാനി ആശുപത്രിക്ക് മരുന്നിനായി വര്‍ഷത്തില്‍ അഞ്ച് ലക്ഷം രൂപയാണ് കുമ്പള ഗ്രാമ പഞ്ചായത്ത് നീക്കി വെച്ചിരിക്കുന്നത്. ഫണ്ട് കൃത്യ സമയത്ത് ഉപയോഗപ്പെടുത്താനാവാത്തത് മൂലമാണ് മരുന്ന് ക്ഷാമം നേരിടേണ്ടി വന്നത്. അധികൃതരുടെ ഭാഗത്തു നിന്നുള്ള അനാസ്ഥ മൂലം ആശുപത്രി മരുന്നില്ലെന്ന കാരണത്താല്‍ അടച്ചു പൂട്ടേണ്ട അവസ്ഥയിലായിരിക്കുകയാണ്.
2017-18 വര്‍ഷത്തെ വാര്‍ഷിക പദ്ധതിയില്‍ കൂടുതല്‍ ഫണ്ട് മരുന്നിനായി അനുവദിക്കാമെന്നാണത്രെ പഞ്ചായത്ത് സെക്രട്ടറി പറയുന്നത്. എന്നാല്‍ അത് വരെയുള്ള ഒരു വര്‍ഷക്കാലം മരുന്ന് ലഭിക്കാതെ വരും. ഇത് തുടര്‍ ചികിത്സ തേടിയെത്തുന്ന രോഗികള്‍ക്ക് ദുരിതമായിമാറും. നൂറുകണക്കിന് രോഗികളാണ് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് യൂനാനി ചികിത്സ തേടി ദിവസേന മൊഗ്രാലിലെത്തുന്നത്.
അതിനിടെ ലാബ് ടെക്നിഷ്യന്‍ നിയമനം നീളുന്നത് ആശുപത്രിയുടെ ലാബ് ഉദ്ഘാടനവും നീളുന്നതായി പറയുന്നു. ലാബിന്റെ സൗകര്യങ്ങളൊക്കെ സജ്ജമാക്കിയെങ്കിലും മാസങ്ങളായി തുടര്‍നടപടി ഉണ്ടാകുന്നില്ലെന്നാണ് പരാതി. മഴക്കാലം വരുന്നതോടെ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ആവശ്യമായ മരുന്നും, ലാബ് പ്രവര്‍ത്തനവും യുദ്ധകാലാടിസ്ഥാനത്തില്‍ ലഭ്യമാക്കണമെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: