നീലേശ്വരം: ജില്ലാ ആശുപത്രിയില്‍ താല്‍ക്കാലിക നിയമനത്തിന് വ്യാജ നിയമന ഉത്തരവുണ്ടാക്കിയ കേസിലെ പ്രതിക്കെതിരെ നീലേശ്വരത്തും കേസെടുത്തു. മടിക്കൈ ബങ്കളം കൂട്ടപ്പുന്ന സ്വദേശിയും ചിത്താരി ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസിലെ മസ്ദൂറുമായ രാജേഷ്കുമാ (37) റിനെതിരെയാണ് നീലേശ്വരം പോലീസ് കേസെടുത്തത്.പടിഞ്ഞാറ്റംകൊഴുവല്‍ സ്വദേശിയായ ശ്രീജിത്തില്‍ നിന്നും ചെറുവത്തൂര്‍ എഇഒ ഓഫീസില്‍ ജോലി വാഗ്ദാനം ചെയ്ത് ആറേകാല്‍ ലക്ഷം രൂപ തട്ടിയെടുത്തുവെന്ന പരാതിയിലാണ് കേസെടുത്തത്. ഈ കേസിന്റെ അന്വേഷണത്തിനായി ഇപ്പോള്‍ റിമാന്റില്‍ കഴിയുന്ന രാജേഷിനെ അറസ്റ്റ് രേഖപ്പെടുത്തി കൂടുതല്‍ തെളിവെടുപ്പിനായി നീലേശ്വരം പോലീസ് കസ്റ്റഡിയില്‍ വാങ്ങും. സമാനമായ രീതിയില്‍ ലക്ഷങ്ങളുടെ തട്ടിപ്പ് രാജേഷ് നടത്തിയതായി പുറത്തു വന്നിട്ടുണ്ട്. പൂവാലംകൈ സ്വദേശികളായ അനില്‍കുമാര്‍, ശ്രീജ, ശ്രുതികല, കരിവെള്ളൂരിലെ അനില, ചെമ്മട്ടംവയലിലെ ശരണ്യ, നീലേശ്വരത്തെ അജിത, ചായ്യോത്തെ മിനി, ചിറപ്പുറത്തെ റസീന, രാവണേശ്വരത്തെ ജിജി വിനോദ്, ചാലിങ്കാലിലെ മിനി എന്നിവരില്‍ നിന്നും രാജേഷ് വിവിധ വകുപ്പുകളില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്തിട്ടുണ്ട്. അനില്‍കുമാറിന് പിഎസ്സി വഴിയാണ് ജോലി വാഗ്ദാനം ചെയ്തത്. മറ്റുള്ളവര്‍ക്ക് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളില്‍ താല്‍ക്കാലിക നിയമനം നല്‍കാമെന്നാണ് ഉറപ്പ് നല്‍കിയിരുന്നത്.നീലേശ്വരം, കാലിക്കടവ്, ബങ്കളം ഭാഗങ്ങളിലെ അഞ്ചോളം പേരില്‍ നിന്നും മൂര്‍ഖന്‍പറമ്പ് വിമാനത്താവളത്തില്‍ ജോലി വാഗ്ദാനം ചെയ്തും ഇയാള്‍ പണം തട്ടിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: