മടിക്കൈ: ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്ത സംഭവത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തു. ബിജെപി മുപ്പത്തിയേഴാം ബൂത്ത് പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്റെ പരാതിയില്‍ സിപിഎം പ്രവര്‍ത്തകരായ കുഞ്ഞിക്കണ്ണന്, ഷിബു, റിനീഷ്, പ്രസന്നന്, കെ.വി.സുരേഷ്, സതീഷ്, രാജേഷ് തുടങ്ങിയ ഇരുപത്തഞ്ചോളം ആള്‍ക്കാരുടെ പേരിലാണ് ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തത്. ഓഗസ്റ്റ് 15 ന് വൈകിട്ട് 5 മണിക്കാണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകര്‍ത്തത്. കെട്ടിടം കമ്പിപ്പാരകൊണ്ട് അടിച്ച് തകര്‍ത്തതിന് ഒരു ലക്ഷം രൂപയുടെ നഷ്ടം സംഭവിച്ചതായി പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: