നീലേശ്വരം: പൊതുജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസ് ഇപ്പോള്‍ സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായിട്ടാണ് പെരുമാറുന്നതെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.ശ്രീശന് പറഞ്ഞു. അധികാരത്തിലെത്തിയ ഉടന്‍ തന്നെ സത്യസന്ധരായ ഉദ്യോഗസ്ഥരെ മാറ്റി പ്രധാന കേന്ദ്രങ്ങളില്‍ പാര്‍ട്ടി പറയുന്നത് മാത്രം അനുസരിക്കുന്നവരെ നിയോഗിച്ചതാണ് ഇവിടെ ക്രമസമാധാനം തകരാന്‍ പ്രധാന കാരണം. സിപിഎമ്മിന്റെ ഗുണ്ടായിസത്തിന് അതേ നാണയത്തില്‍ മുപടി നല്കാന് അറിയാഞ്ഞിട്ടോ കഴിവില്ലാഞ്ഞിട്ടോ അല്ല അതിന് മുതിരാത്തത്. സിപിഎമ്മിന്റെ ഭീകരമുഖം പൊതുജനത്തിന് കാട്ടിക്കൊടുത്ത് അവരെ ഒറ്റപ്പെടുത്താനുള്ള നീക്കത്തിനാണ് പാര്‍ട്ടി മുന്‍തൂക്കം നല്‍കുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഡിഫി-സിപിഎം ഗൂണ്ടകള്‍ തകര്‍ത്ത് കൊള്ളയടിച്ച മണ്ഡലം കമ്മറ്റി ഓഫീസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാന വൈസ് പ്രസിഡണ്ട് പ്രമീള സി.നായക്, ബിഎംഎസ് സംസ്ഥാന സെക്രട്ടറി വി.വി. ബാലകൃഷ്ണന്, ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്, സെക്രട്ടറിമാരായ എം.ബല്‍രാജ്, ബളാല്‍ കുഞ്ഞിക്കണ്ണന്, ജില്ലാ കമ്മറ്റി അംഗങ്ങളായ ടി.രാധാകൃഷ്ണന്, എം.എന്‍.ഗോപി, മണ്ഡലം പ്രസിഡണ്ട് എം.ഭാസ്കരന്, സെക്രട്ടറി വെങ്ങാട്ട് കുഞ്ഞിരാമന്, ശശിധരന് ടി.സി.രാമചന്ദ്രന്, എം.സന്തോഷ്, എം.സത്യന് എന്നിവര്‍ കെ.പി.ശ്രീശനൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: