കാസര്‍കോട്: ഉത്തര മലബാറിലെ നിലവില്‍ വേതനം കൈപ്പറ്റിക്കൊണ്ടിരിക്കുന്ന ആചാരസ്ഥാനികര്‍ക്കും കോലധാരികള്‍ക്കും ഏപ്രില്‍ മുതല്‍ ജൂലായ് വരെയുള്ള പ്രതിമാസ ധനസഹായം മലബാര്‍ ദേവസ്വം ബോര്‍ഡ് കാസര്‍കോട് ഡിവിഷന് അസിസ്റ്റ്ന്റ് കമ്മീഷണറുടെ നീലേശ്വരത്തുള്ള ഓഫീസില്‍ നിന്നും വിതരണം ചെയ്യും. ഹോസ്ദുര്‍ഗ,് വെള്ളരിക്കുണ്ട് താലൂക്കില്‍പെട്ടവര്‍ക്ക് ഈ മാസം 23,30 തീയതികളിലും കാസര്‍കോട്, മഞ്ചേശ്വരം താലൂക്കില്‍ പെട്ടവര്‍ക്ക് 24, 31 തീയതികളിലും ഉച്ചയ്ക്ക് ഒരു മണി വരെ വിതരണം ചെയ്യും. ബന്ധപ്പെട്ട ആചാര സ്ഥാനികര്‍ കോലധാരികള്‍ ദേവസ്വം ബോര്‍ഡ് അനുവദിച്ച ഐഡന്റിറ്റി കാര്‍ഡ്, ക്ഷേത്ര ഭരണാധികാരിയില്‍ നിന്നുള്ള സാക്ഷ്യപത്രം എന്നിവ സഹിതം ഹാജരാകണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: