കാഞ്ഞങ്ങാട്: കഴിഞ്ഞ ദിവസം മാവുങ്കാവില് സിപിഎമ്മും പോലീസും ചേര്‍ന്ന് വ്യാപകമായി അക്രമം അഴിച്ചു വിടുകയും നിരപരാധികളായ നാട്ടുകാരെ അറസ്റ്റ് ചെയ്യുകവഴി ഗുരുതരമായ നിയമ ലംഘനമാണ് പോലീസ് നടത്തിയതെന്ന് ബിജെപി ജില്ല പ്രസിഡന്റ് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. ആഗസ്ത് 15ന് ഡിവൈഎഫ്ഐ യുടെ നേതൃത്വത്തില്‍ കോട്ടപ്പാറയില്‍ നടന്ന പരിപാടി കഴിഞ്ഞ് പോകുന്നവഴിയില്‍ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ വാഹനങ്ങളും കടകളും പോലീസും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും ഒത്തു ചേര്‍ന്ന് അടിച്ചു തകര്‍ക്കുകയും കണ്ണില്‍ കണ്ടവരെയൊക്കെ അതിക്രൂരമായി അടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു. നീതി നടപ്പിലാക്കേണ്ട പോലീസ് അക്രമികളുടെ കൂടെ ചേര്‍ന്ന് സംഘപരിവാര്‍ പ്രസ്ഥാനത്തെ ഇല്ലാതാക്കാനാണ് ശ്രമമെങ്കില്‍ അത് വെറും വ്യാമോഹമാണ്. നീതി നടപ്പിലാക്കേണ്ട പോലീസ് തന്നെ ഭരണപക്ഷത്തിന്റെ ക്വട്ടേഷന്‍ സംഘത്തെപോലും നാണിപ്പിക്കും വിധമാണ് മാവുങ്കാലില്‍ അഴിഞ്ഞാടിയത്. സര്‍ക്കാര്‍ ശമ്പളം പറ്റുന്ന പോലീസിനു ഈ അതിക്രമം നിര്‍ത്താന്‍ പറ്റുന്നില്ലെങ്കില്‍ പോലീസിന്റെ കുപ്പായമഴിച്ചുവെച്ച് സിപിഎമ്മിന്റെ ക്രിമിനല്‍ സംഘത്തില്‍ ചേരുന്നതായിരിക്കും നല്ലത്. ഇനിയും ഇത്തരം അതിക്രമങ്ങള്‍ പോലീസ് നടത്തുകയാണെങ്കില്‍ അവര്‍ക്കു മുന്നില്‍ മുട്ടുമടക്കുന്നവരല്ല സംഘപരിവാര്‍ പ്രസ്ഥാനം. പോലീസിന്റെ നീതി നിഷേധം ഇനിയും തുടരുകയാണെങ്കില്‍ ശക്തമായ ബഹുജനപ്രക്ഷോപം സംഘടിപ്പിക്കുമെന്ന് ശ്രീകാന്ത് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: