പൊയിനാച്ചി: പറമ്പില്‍ ആരംഭിക്കുന്ന ബിവറേജസ് കോര്‍പ്പറേഷന്റെ വിദേശമദ്യശാലയ്ക്കെതിരെ നാട്ടുകാര്‍ നടത്തുന്ന രാപ്പകല്‍ സമരം ആറാം ദിവസത്തിലേക്ക് കടന്നു. സമരക്കാര്‍ക്ക് പിന്തുണയുമായി ബിജെപി ഉദുമ മണ്ഡലം ജന.സെക്രട്ടറി എന്‍.ബാബുരാജ്, ചെമ്മനാട് പഞ്ചായത്ത് പ്രസിഡന്റ്സദാശിവന് മണിയങ്കാനം, ഉദുമ പഞ്ചായത്ത് സെക്രട്ടറി ശ്യംപ്രസാദ് കാശി, മണ്ഡലം കമ്മറ്റി അംഗം വിവേക് പരിയാരം എന്നിവര്‍ സമരപന്തലില്‍ എത്തി.
ചെമ്മനാട് പഞ്ചായത്തിലെ ഒമ്പത്, പത്ത് വാര്‍ഡുകളുടെ അതിര്‍ത്തി പ്രദേശമാണു പറമ്പ്. കാസര്‍കോട്ടെ അണങ്കൂരില്‍ പ്രവര്‍ത്തിച്ചിരുന്ന മദ്യശാലയാണ് ഇവിടേക്കു പറിച്ചുനടാന്‍ ശ്രമിക്കുന്നതെന്നാണു സമരക്കാരുടെ ആരോപണം.
നഗരസഭയില്‍ തന്നെ അധികൃതര്‍ സ്ഥലം കണ്ടെത്താന്‍ ശ്രമിക്കാതെ ഈ കൊച്ചുഗ്രാമത്തെ ക്രൂശിക്കുന്നതെന്തിനെന്നാണ് ഇവരുടെ ചോദ്യം. ജില്ലയില്‍ കൂടുതല്‍ വിദ്യാര്‍ഥികള്‍ പഠിക്കുന്ന തെക്കില്‍പറമ്പ ഗവ. യുപി സകൂള്‍, ഭാരത് ഇംഗ്ലിഷ് മീഡിയം സ്കൂള്‍, സരസ്വതിവിദ്യാലയം, മുണ്ട്യക്കാവ്, ചിന്മയ സങ്കീര്ത്തനാലയം, ഏഴു തറവാടു ദേവസ്ഥാനങ്ങള്‍ എന്നിവയുടെ സാമീപ്യമെല്ലാം ഈ മദ്യശാലയ്ക്കെതിരായ പോരാട്ടം കനപ്പിക്കുന്നു. മദ്യവില്പനശാല തുറക്കാനുള്ള തീരുമാനം പിന്‍വലിക്കും വരെ രാപകല്‍ സമരം തുടരാനാണ് സമരസമിതിയുടെ തീരുമാനം. അതുവരെ ഭക്ഷണവും അന്തിയുറക്കവുമെല്ലാം സമരപ്പന്തലില്‍ നിന്നു തന്നെയെന്നു തീരുമാനിച്ചിരിക്കുകയാണു പൊയിനാച്ചി പറമ്പു നിവാസികള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: