കാസര്‍കോട്: സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് ദേശീയ പട്ടികജാതി ധനകാര്യ വികസന കോര്‍പറേഷന്റെ വായ്പാ സഹായത്തോടെ നടപ്പിലാക്കുന്ന തൊഴില്‍രഹിതരായ പട്ടികജാതി യുവതികള്‍ക്കുള്ള സ്വയംതൊഴില്‍ വായ്പാ പദ്ധതിയായ മഹിളാ സമൃദ്ധിയോജനാ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. 50000 രൂപയാണ് വായ്പാതുക അനുവദിക്കുക. അപേക്ഷകര്‍ 18നും 50നും മധ്യേ പ്രായമുള്ളവരായിരിക്കണം. വാര്‍ഷിക വരുമാനം ഗ്രാമങ്ങളില്‍ 98000 രൂപയും നഗരത്തില്‍ 120000 രൂപയും കവിയാന്‍ പാടില്ല. കൂടുതല്‍ വിവരങ്ങള്‍ കാഞ്ഞങ്ങാട് കോട്ടച്ചേരി ബസ് സ്റ്റാന്റ് കെട്ടിടത്തിലുള്ള പട്ടികജാതി പട്ടികവര്‍ഗ വികസന കോര്പറേഷന് ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍ 04672 204580
പ്രതികരിക്കാൻ ഇവിടെ എഴുതുക: