കാഞ്ഞങ്ങാട്: ദുരിതബാധിത പട്ടികയുടെ പേരില്‍ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരെ ചില സംഘടനകള്‍ തെറ്റിദ്ധരിപ്പിക്കുന്നതായി എന്‍ഡോസള്‍ഫാന്‍ ദുരിതബാധിത സംരക്ഷണ സമിതി ആരോപിച്ചു. നിലവിലുള്ള ദുരിതബാധിതരുടെ പട്ടികയില്‍ തന്നെ പ്ലാന്റേഷന് സ്ഥിതി ചെയ്യുന്ന പതിനൊന്ന് പഞ്ചായത്തുകള്‍ക്കു പുറത്തു നിന്നുള്ള രോഗികള്‍ ഉള്‍പ്പെട്ടിരുന്നു.
പുതുതായി പുറത്തിറങ്ങുന്ന പട്ടികയില്‍ ഈ പഞ്ചായത്തുകളുടെ പുറത്തു നിന്നുള്ളവരെ ഒഴിവാക്കി എന്നാരോപിച്ചാണ് ഒരു സംഘടന കഴിഞ്ഞ ദിവസം കളക്ട്രേറ്റിനു മുന്നില്‍ സമരം നടത്തിയത്. പുതിയ പട്ടികയില്‍ പെട്ട 1856 പേരില്‍ അതിര്‍ത്തിയുടെ വേലികള്‍ക്കപ്പുറം പയ്യന്നൂര്‍, കുഞ്ഞിമംഗലം എന്നിവിടങ്ങളിലെ രോഗികളെ പോലും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
കൂടുതല്‍ രോഗികളെ കൂടി ഉള്‍പ്പെടുത്തി തയ്യാറാക്കിയ പുതിയ പട്ടിക സ്വാഗതം ചെയ്യുന്നതായും സമിതി അറിയിച്ചു. അര്‍ഹരായവര്‍ ഒഴിവായിപ്പോയിട്ടുണ്ടെങ്കില്‍ സൂക്ഷ്മപരിശോധന നടത്തി അവരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. പ്രസിഡന്റ് സുഭാഷ് ചീമേനി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രവീണ മാവുങ്കാല്‍, രാജീവ് പനത്തടി, കെ.കെ.അശോകന്, പ്രീത ശ്രീധരന്, സുജാത, എം.ചന്ദ്രവതി, സാബിറ, ഇബ്രാഹിം ചെങ്കള, രവീന്ദ്രന്, എം.ജയകുമാര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: