കാഞ്ഞങ്ങാട്: സിപിഎം നീലേശ്വം ഏരിയ സെക്രട്ടറി നടത്തിയ ചിട്ടിതട്ടിപ്പിന് പിന്നാലെ പൂടംകല്ലിലും തട്ടിപ്പ് വിവാദം കൊഴുക്കുന്നു. പൂടംകല്ലില്‍ സിപിഎം നിയന്ത്രണത്തിലുള്ള ക്ലബ്ബ് നടത്തിയ ചിട്ടിയില്‍ എട്ട് ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയ സംഭവത്തില്‍ ലോക്കല്‍ കമ്മറ്റി അംഗം ഉള്‍പ്പെടെ മൂന്നുപേരെ പാര്‍ട്ടിയില്‍ നിന്നും പുറത്താക്കി മുഖം രക്ഷിക്കാന്‍ സിപിഎം ശ്രമം.
ക്രമക്കേടിനെ തുടര്‍ന്ന് ക്ലബ്ബും പിരിച്ചുവിട്ടു. ലോക്കല്‍ കമ്മറ്റി അംഗം ശശീന്ദ്രന്, പാര്‍ട്ടി മെമ്പര്‍മാരായ നാരായണന്, ബേബി എന്നിവരെയാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ക്ലബ്ബിന്റെ വാര്‍ഷിക ജനറല്‍ബോഡിയോഗം പ്രാഥമിക അംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. പൂടംകല്ല് യുവദര്ശന കലാകായിക സാംസ്കാരിക വേദിയുടെ പേരില്‍ നടത്തിയ ചിട്ടിയിലാണ് എട്ടു ലക്ഷത്തോളം രൂപയുടെ ക്രമക്കേട് നടത്തിയത്.
സംഭവം വിവാദമായപ്പോ ള്‍ ഇതേക്കുറിച്ച് അന്വേഷണം നടത്താന്‍ സിപിഎം ഏരിയാ കമ്മറ്റിയംഗം ഷാലു മാത്യുവിന്റെ നേതൃത്വത്തില്‍ അന്വേഷണ കമ്മീഷനെ നിയോഗിച്ചിരുന്നു. ഈ കമ്മീഷന് കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്ന് ശുപാര്‍ശ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് പാര്‍ട്ടി അംഗങ്ങള്‍ക്കെതിരെ നടപടിയെടുക്കുകയും ക്ലബ്ബ് പിരിച്ചു വിടുകയും ചെയ്തത്.
21 മാസം കാലാവധിയില്‍ പ്രതിമാസം 1000 രൂപ അടക്കുന്ന ചിട്ടിയില്‍ 776 അംഗങ്ങളായിരുന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഈ ചിട്ടി മൂന്നുമാസം തികയും മുമ്പേ ക്രമക്കേടുകള്‍ ഉയരുകയും ചെയ്തു. ക്ലബ്ബിന്റെ പേരില്‍ ബാങ്കില്‍ ആരംഭിച്ച അക്കൗണ്ടില്‍ നിന്നാണ് ഇത്രയും തുക പിന്‍വലിച്ച് തിരിമറി നടത്തിയത്. ക്ലബ്ബ് എക്സിക്യൂട്ടീവ് അംഗങ്ങള്‍ പോലും അറിയാതെയായിരുന്നു തിരിമറി. എന്നാല്‍ ബാങ്ക് ജീവനക്കാരനായ മറ്റൊരു എക്സിക്യൂട്ടീവ് അംഗമാണ് അനധികൃതമായി പണം പിന്‍വലിച്ച വിവരം പുറത്ത് കൊണ്ടുവന്നത്. തുടര്‍ന്നാണ് പൂടംകല്ല്, എടക്കാട് ബ്രാഞ്ച് കമ്മറ്റികള്‍ മേല്‍ കമ്മറ്റിക്ക് രേഖാമൂലം പരാതി നല്കി.
സംഭവം വിവാദമായതോടെ ക്രമക്കേട് നടത്തിയവര്‍ സ്വന്തം പേരിലുള്ള ചെക്ക് ചിറ്റാളന്മാര്ക്ക് നല്കി പരാതിയൊതുക്കാന് സിപിഎം ജില്ലാ നേതൃത്വമിടപ്പെട്ട് പാര്‍ട്ടി തലത്തില്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. ക്രമക്കേട് നടത്തിയവര്‍ക്കെതിരെ അച്ചടക്ക നടപടിയെടുത്താല്‍ മലയോരത്തെ പാര്‍ട്ടി പ്രവര്‍ത്തനത്തെ പ്രതികൂലമായി ബാധിച്ചേക്കുമെന്ന ആശങ്കയിലായിരുന്നു ഇത്രയും കാലം ഇവര്‍ക്കെതിരെ നടപടിയെടുക്കാന്‍ നേതൃത്വം തയ്യാറാവാതിരുന്നതെന്നാണ് ആരോപണം. സിപിഎമ്മിന്റെ പലപ്രമുഖരായ നേതാക്കള്‍ക്കും ചിട്ടിത്തട്ടിപ്പിന് പിന്നില്‍ ബന്ധമുണ്ടെന്ന് നാട്ടുകാര്‍ ആരോപിക്കുന്നുണ്ട്.
ജില്ലയില്‍ വ്യാപകമായി നടത്തി കൊണ്ടിരിക്കുന്ന ഇത്തരം അനധികൃത ചിട്ടികള്‍ക്കെതിരെ അന്വേഷണം നടത്തണമെന്ന് ആവശ്യം ശക്തമാകുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: