കാസര്‍കോട്: സര്‍ക്കാര്‍ ഓഫീസുകളിലെ സ്റ്റാഫ് പാറ്റേണ്‍ ജനസംഖ്യാനുപാതികമായി പുന:ക്രമീകരിക്കണമെന്ന് എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് കെ. ടി.സുകുമാരന്‍ പറഞ്ഞു. എന്‍ജിഒ സംഘ് കാസര്‍കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വിദ്യാര്‍ത്ഥി അധ്യാപകാനുപാതം പുന:ക്രമീകരിക്കുന്നതുപോലെ സര്‍ക്കാര്‍ ഓഫീസുകളിലെ ജീവനക്കാരുടെ എണ്ണം ജനസംഖ്യാനുപാതികമായി പുന:ക്രമീകരിക്കാത്തതുമൂലം പൊതുജനങ്ങള്‍ ഏറ്റവും കൂടുതല്‍ ബന്ധപ്പെടുന്ന വില്ലേജ് പഞ്ചായത്ത്, ആരോഗ്യവകുപ്പിലെ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം നല്കുവാന് ജീവനക്കാര്‍ കഠിനാധ്വാനം ചെയ്യേണ്ടിവരുന്നു. യുവാക്കളുടെ തൊഴില്‍ സാധ്യതയും വര്‍ദ്ധിപ്പിക്കാന്‍ ഇത് ഏറെ പ്രയോജനം ചെയ്യും. പെന്ഷനന് പ്രായം 60 ആക്കി എകീകരിക്കാന്‍ തയ്യറാകണം. പങ്കാളിത്ത് പെന്‍ഷനെതിരെ സമരം ചെയ്ത ഇടതുപക്ഷം അധികാരത്തില്‍ വന്നപ്പോള്‍ പറയുന്നത് അത് പുന:പരിശോധിക്കാന്‍ തയ്യാറല്ലെന്നാണ്. അംഗബലമല്ല അധര്‍മ്മത്തെ നിഗ്രഹിക്കുകയാണ് പ്രധാനമെന്ന് സുകുമാരന്‍ കൂട്ടിച്ചേര്‍ത്തു.
ജില്ലാ പ്രസിഡണ്ട് എം. ഗംഗാധര അധ്യക്ഷത വഹിച്ചു. ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്, ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. കെ.ശ്രീകാന്ത്, പെന്‍ഷനേര്‍സ് ജില്ലാ പ്രസിഡണ്ട് കെ.കുഞ്ഞിക്കണ്ണന്, എന്‍ടിയു ജില്ലാ സെക്രട്ടറി കെ.പ്രഭാകരന്, എബിവിപി ജില്ലാ കണ്‍വീനര്‍ ശ്രീഹരി എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി കെ.രഞ്ജിത് സ്വാഗതവും ജില്ലാ ജോ.സെക്രട്ടറി എം.ശിവനായക് നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: