കാസര്‍കോട്: മാനദണ്ഡങ്ങള്‍ നിലവില്‍ വന്നിട്ടും അത് ലംഘിച്ചു കൊണ്ടുള്ള സ്ഥലംമാറ്റങ്ങള്‍ വ്യാപകമാവുകയാണെന്ന് എന്‍ജിഒ സംഘ് സംസ്ഥാന വൈസ് പ്രസിഡണ്ട് പി.പീതാംബരന് പറഞ്ഞു. ഭരണാനുകൂല സംഘടനയില്‍പ്പെടാത്ത ജീവനക്കാരെ പീഡിപ്പിക്കുന്നത് അജണ്ടയായി നടപ്പിലാക്കി വരുന്നത് വഴി സര്‍വ്വീസ് മേഖലയിലും ഭീതിജനകമായ സാഹചര്യം നിഴലിക്കുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് പ്രഖ്യാപിച്ചിട്ടുള്ള സമഗ്ര ആരോഗ്യ ഇന്‍ഷൂറന്‍സ് പദ്ധതി സംബനിധിച്ച് വിശദമായ ഉത്തരവിറക്കി ഉടന്‍ നടപ്പിലാക്കണം. പദ്ധതിയുടെ പ്രഖ്യാപനത്തിനുശേഷം നിലവില്‍ ലഭിച്ചു കൊണ്ടിരിക്കുന്ന മെഡിക്കല്‍ റിഇന്പേഴ്സ്മെന്റ് നിലച്ചിരിക്കുകയാണ്. ഇപ്പോള്‍ പ്രഖ്യാപിച്ച ബോണസ് അപര്യാപ്തമാണ്. സംസ്ഥനം പ്രഖ്യാപിച്ച് ബോണസ് 4000രൂപയില്‍ നിന്ന് വര്‍ദ്ധിപ്പിച്ച് കേന്ദ്ര സര്‍ക്കാര്‍ നല്കുന്ന 7000രൂപയാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണം. ഉത്സവ ബത്തയില്‍ വരുത്തിയ നാമമാത്രമായ വര്‍ദ്ധനവ് ജീവനക്കാരുടെ കണ്ണില്‍ പൊടിയിടാനുള്ള തന്ത്രമാണെന്ന് പീതാംബരന് കൂട്ടിച്ചേര്‍ത്തു.
ജില്ലാ സമ്മേളനത്തിന്റെ ഭാഗമായുള്ള കൗണ്‍സില്‍ യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് എം.ഗംഗാധര അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി രഞ്ജിത്ത് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ട്രഷറര്‍ കെ.കരുണാകരന്, കമ്മറ്റിയംഗം ഡി.വാസന്തി, കെ.രവികുമാര്‍ എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: