പൊയിനാച്ചി: പൊയിനാച്ചി പറമ്പ് വിദേശമദ്യശാലയ്ക്കെതിരെയുള്ള പ്രദേശവാസികളുടെ ജനകീയസമരം ശക്തിപ്പെടുന്നു. മൂന്ന് ദിവസങ്ങള്‍ക്കുള്ളില്‍ നിരവധിപേര്‍ അഭിവാദ്യമര്‍പ്പിച്ച് സമരപന്തലിലെത്തി. മദ്യശാലയ്ക്കെതിരെ ജനകീയ ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ച് ആരംഭിച്ച രാപ്പകല്‍ സമരം നാലാം ദിവസം പിന്നിടുമ്പോള്‍ സമരത്തിന് പിന്തുണച്ച് സാമുഹ്യ രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ രംഗത്തെത്തി.
ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത്, ഹിന്ദു ഐക്യവേദി ജില്ല സംഘടനാ സെക്രട്ടറി രാജന്മുളിയാര്, ശ്രീധര്‍മ്മശാസ്ത ക്ഷേത്ര പ്രസിഡണ്ട് എം.ഗംഗാധരന് നായര്‍, മഹാലക്ഷ്മി പുരം മഹിഷമര്‍ദ്ദിനി ക്ഷേത്ര പ്രസിഡണ്ട് എ.ഗോപിനാഥന് നായര്‍ തുടങ്ങിയവര്‍ സമരവേദിയില്‍ അഭിവാദ്യമര്‍പ്പിച്ചു സംസാരിച്ചു. പറമ്പില്‍ സ്വകാര്യ വ്യക്തിയുടെ ഇരുനില കെട്ടിടത്തിലാണ് മദ്യശാല ആരംഭിക്കുന്നതിന് ശ്രമം നടക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: