കാസര്‍കോട്: ബിഎംഎസ് പ്രവര്‍ത്തകനായ ജ്യോതിഷിന് നേരെ നടന്ന വധശ്രമത്തില്‍ മതതീവ്രവാദ ബന്ധം അന്വേഷിക്കണമെന്ന് ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ.കെ.ശ്രീകാന്ത് പറഞ്ഞു. നാലാമത്തെ തവണയാണ് ജ്യോതിഷ് അക്രമിക്കപ്പെടുന്നത്. സംഘപരിവാര്‍ പ്രസ്ഥാനത്തില്‍പ്പെട്ട നിരവധി ആളുകള്‍ അക്രമിക്കപ്പെടുകയും രാമകൃഷ്ണമൂല്യ കൊല്ലപ്പെടുകയും ചെയ്തിട്ടും ഗൂഡാലോചനയുള്പ്പെടുയുള്ളവ അന്വേഷിക്കാന്‍ പോലീസ് തയ്യാറാകുന്നില്ല. വിദേശ പണത്തിന്റെ സ്വാധീനം ഇത്തരം അക്രമണങ്ങള്‍ക്ക് പിന്നിലുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ ലഭിച്ചിട്ടും പ്രതികളെ സംരക്ഷിക്കുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. രാമകൃഷ്ണ വധത്തിലെ പ്രതികള്‍ക്കായി വ്യാപകമായി വിദേശത്തുനിന്നും പണപ്പിരിവ് നടത്തിയതായി പോലീസ് തന്നെ പറയുന്നുണ്ട്. ഒരു അക്രമക്കേസിലെ പ്രതികളുടെ മൊബൈല്‍ഫോണില്‍ നിന്ന് ബിജെപി നേതാക്കളുടെ ഫോട്ടോയും വിവരങ്ങളും ശേഖരിച്ച് വെച്ചത് ലഭിച്ച പോലീസ് തെളിവുകള്‍ നശിപ്പിക്കുകയാണ് ചെയ്തത്. നേതാക്കളെയും പ്രവര്‍ത്തകരെയും അക്രമിച്ച് കലാപങ്ങളുണ്ടാക്കാനുള്ള മതതീവ്രവാദ ശക്തികളുടെ ശ്രമങ്ങളെ ജനാധിപത്യ രീതിയില്‍ പ്രതിരോധിക്കുമെന്ന് ശ്രീകാന്ത് കുട്ടിച്ചേര്‍ത്തു.
ജ്യോതിഷിന് നേരെയുണ്ടായ വധശ്രമത്തില്‍ പ്രതിഷേധിച്ച് കാസര്‍കോട് നഗരത്തില്‍ നടന്ന സംഘപരിവാര്‍ പ്രകടനത്തില്‍ പ്രതിഷേധം ആളിക്കത്തി. ബിജെപി സംസ്ഥാന സമിതിയംഗം രവീശ തന്ത്രികുണ്ടാര്‍, ബാലകൃഷ്ണ ഷെട്ടി, ജില്ലാ ജനറല്‍ സെക്രട്ടറി പി.രമേശ്, ബിഎംഎസ് ജില്ലാ സെക്രട്ടറി കെ.എ.ശ്രീനിവാസന്, ജോയിന്റെ സെക്രട്ടറി കേശവ, മുനിസിപ്പല്‍ പ്രസിഡണ്ട് അനില്‍ ബി നായര്‍, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി എ.പി.ഹരീഷ്, ബിജെപി കാസര്‍കോട് മണ്ഡലം പ്രസിഡണ്ട് സുധാമ ഗോസാഡ, രാമപ്പ മഞ്ചേശ്വരം, ശങ്കര, അരുണ്‍ഷെട്ടി തുടങ്ങിയവര്‍ പ്രകടനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: