കാസര്‍കോട്: മഞ്ചേശ്വരം ഗോവിന്ദപൈ മെമ്മോറിയല്‍ ഗവ കോളേജില്‍ എബിവിപി പ്രവര്‍ത്തകര്‍ക്ക് നേരെ എംഎസ്എഫ് ഗുണ്ടാ അക്രമണം. കഴിഞ്ഞ ദിവസം എബിവിപി പ്രവര്‍ത്തകനും കോളേജ് സ്റ്റുഡന്റ് എഡിറ്ററുമായിരുന്ന വിവേകിനെയും, യൂണിറ്റ് സെക്രട്ടറി അഖിലിന് നേരെയും കോളേജില്‍ വെച്ച് അക്രമണം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ച് ഇന്നലെ നടന്ന പ്രകടനത്തിന് നേര്‍ക്ക് വീണ്ടും എംഎസ്എഫ് ക്രിമിനലുകള്‍ അക്രമണം അഴിച്ച് വിടുകയായിരുന്നു.
അക്രമത്തില്‍ പരിക്കേറ്റ എബിവിപി പ്രവര്‍ത്തകരായ കെ.അക്ഷയ്, പവന് രാജ്, സി.ടി.ശ്വേത എന്നിവര്‍ കാസര്‍കോട് സ്വകാര്യാശുപത്രിയില്‍ ചികിത്സ തേടി. പെണ്‍കുട്ടിയെന്ന പരിഗണന പോലും നല്‍കാതെ ശ്വേതയെ പുറകിലോട്ട് തള്ളിയിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് നേതാക്കള്‍ പറഞ്ഞു. എംഎസ്എഫ് പ്രവര്‍ത്തകരായ അസ്ഖര്‍, സവാദ്, സന്മാന്, മുബ്ഷിര്, നൗഷിഖ്, അസ്ഫാഖ്, അയാസ്, മാറുഫ്, കെഎസ്യു ജില്ലാ ജോയിന്റ്സെക്രട്ടറി രഞ്ജില്‍ എന്നിവര്‍ ചേര്‍ന്നാണ് ക്രൂരമായ അക്രമണം അഴിച്ച് വിട്ടതെന്ന് എബിവിപി പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: