പെരിയ: യാതൊരു നിയന്ത്രണവുമില്ലാതെ പെരിയയില്‍ ഉയര്‍ന്ന് വരുന്ന തട്ടുകടകള്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. തെരുവ് കച്ചവടങ്ങളുടെ മറവില്‍ നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങളും നടക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു. തട്ടുകടകളില്‍ വേണ്ടത്ര ആരോഗ്യ ശുചിത്വം പാലിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്. ലൈസന്‍സില്ലാത്ത ഇത്തരം കച്ചവടങ്ങള്‍, ലൈസന്‍സെടുത്ത് കച്ചവടം ചെയ്യുന്ന ഉടമകള്‍ക്ക് ഏറെ ദോഷം ചെയ്യുന്നുവെന്ന് ഇതിനെതിരെ നടപടിയെടുക്കണമെന്ന് കേരള ബില്‍ഡിംഗ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് യൂണിറ്റ് ജില്ലാ കലക്ടര്‍ക്ക് നല്കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
തട്ടുകട വഴിയുളള ലഹരി വസ്തു വില്‍പ്പന തൊട്ടടുത്തുളള കേന്ദ്ര സര്‍വ്വകലാശാല, അംബേദ്കര്‍ കോളേജ്, ഹയര്‍സെക്കന്ററി സ്കൂള്‍, ഗവണ്‍മ്മെന്റ് ആശുപത്രി, ബാങ്കുകള്‍, മറ്റ് സര്‍ക്കാര്‍ ഓഫീസുകള്‍ എന്നിവയൊക്കെ സ്ഥിതി ചെയ്യുന്ന പെരിയയില്‍ അരാജകത്വത്തിന് കാരണമാകുന്നുവെന്നും ആരോപണമുണ്ട്.
ഏതാനും ദിവസം മുമ്പ് ലഹരിവസ്തു വില്‍പ്പനയുടെ പേരില്‍ തട്ടുകട കച്ചവടക്കാര്‍ പരസ്പരം ഏറ്റുമുട്ടുകയും ചെയ്തിരുന്നു. ഇതില്‍ പരിക്കേറ്റയാള്‍ ഇപ്പോഴും ചികിത്സയിലാണ്. ലഹരി വില്‍പ്പനയുമായി ബന്ധപ്പെട്ട് പോലീസ് നിരവധി കേസുകളും ചാര്‍ജ് ചെയ്തിട്ടുണ്ട്. പെരിയയിലെ അനധികൃത തട്ടുകടള്ക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമതി നേരത്തെ രംഗത്തുവന്നിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: