ന്യൂദല്‍ഹി: പ്രതിരോധ വകുപ്പ് ജീവനക്കാരന് അഴിമതി കാണിച്ചതില്‍ നടപടി സ്വീകരിച്ചില്ലെന്നു ചൂണ്ടിക്കാട്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നല്കിയ ഹര്‍ജി സിബിഐ പ്രത്യേക കോടതി തള്ളി.
യാതൊരു വിധത്തിലുള്ള അഴിമതി ആരോപണങ്ങളും മോദിയുടെ പേരില്‍ ഉയര്‍ന്നിട്ടില്ല. ഈ പശ്ചാത്തലത്തില്‍ പരാതി നിലനില്‍ക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി ഹര്‍ജി തള്ളിയത്.
പ്രത്യേക ജഡ്ജി വീരേന്ദര്‍ കുമാര്‍ ഗോയലിന്റേതാണ് വിധി. പ്രധാനമന്ത്രി അധികാരത്തിലെത്തിയശേഷം അഴിമതിക്കെതിരെ ഒരു നടപടിയും സ്വീകരിക്കാതിരുന്നെങ്കില്‍ മാത്രമേ ഇത്തരത്തില്‍ ഒരു പരാതിക്ക് പ്രസക്തിയുള്ളൂവന്നും ജഡ്ജി കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: