അങ്കമാലി: സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ താരസംഘടനയായ അമ്മയുടെ പ്രസിഡന്റും എം പിയുമായ ഇന്നസെന്റ് എംപി സ്ഥാനം രാജിവെയ്ക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് ഇന്നസെന്റ് എംപിയുടെ ഓഫീസിലേയ്ക്ക് മാര്‍ച്ച് നടത്തി. യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി പാര്‍ലമെന്റ് കമ്മറ്റിയുടെ നേതൃത്വത്തിലാണ് മാര്‍ച്ച് സംഘടിപ്പിച്ചത്.
പ്രവര്‍ത്തകര്‍ ഓഫീസിലേയ്ക്ക് തള്ളിക്കയറുവാന്‍ ശ്രമിച്ചത് നേരിയ സംഘര്‍ഷത്തിന് ഇടയാക്കി. പ്രതിഷേധയോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി പി.ജി. സുനില്‍ ഉദ്ഘാടനം ചെയ്തു. യൂത്ത് കോണ്‍ഗ്രസ് ചാലക്കുടി പാര്‍ലമെന്റ് കമ്മറ്റി പ്രസിഡന്റ് പി.ബി. സുനീര്‍ അദ്ധ്യക്ഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: