കൊച്ചി : കേരള അസോസിയേഷന് ഓഫ് ന്യൂറോളജിസ്റ്റിന്റെ (കെ എ എന്‍) ആഭിമുഖ്യത്തില്‍ നടത്തുന്ന അന്താരാഷ്ട്ര ന്യൂറോളജി സമ്മേളനത്തിന് ഇന്ന് തുടക്കമാകുമെന്ന് കെ എ എന്‍ ചെയര്മാന് ഡോ.മാത്യു എബ്രഹാം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 9ന് സമാപിക്കും. കൊച്ചി ലേ മെറിഡിയനിലാണ് മണ്‍സൂണ്‍ സമ്മിറ്റ് 2017 എന്ന പേരില്‍ സമ്മേളനം നടത്തുന്നത്. ലോകാത്തര നിലവാരമുള്ള ഡോക്ടര്‍മാരുടെ ഗവേഷണ പരിചയവും വൈദഗ്ദ്യവും സ്വായത്തമാക്കുക എന്നതാണ് അന്താരാഷ്ട്ര സമ്മേളനം ലക്ഷ്യമിടുന്നത്.
500 ഓളം ഡോക്ടര്‍മാര്‍ പങ്കെടുക്കുന്ന സമ്മേളനം ഇന്ന് വൈകിട്ട് 7ന് കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് നവനിതി പ്രസാദ് സിങ്് ഉദ്ഘാടനം ചെയ്യും. ഇന്ത്യന്‍ അക്കാഡമി ഓഫ് ന്യൂറോളജി പ്രസിഡന്റ് പ്രൊഫ. എ. വി. ശ്രീനിവാസന് മുഖ്യാതിഥിയാകും. ന്യൂറോളജി രംഗത്തെ സമഗ്ര സംഭാവനകള്‍ മാനിച്ച് പ്രഫ. കൈലാഷ് ഭാട്ടിയയെ ആദരിക്കും. കേരളത്തിലെ ആദ്യകാല ന്യൂറോളജിസ്റ്റായ ഡോ.രാജശേഖരന് നായരെ ആദരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: