കൊച്ചി: ബിര്‍ള സണ്‍ ലൈഫ് അസറ്റ് മാനേജ്മെന്റ് കമ്പനി ലിമിറ്റഡ് ബിര്‍ള സണ്‍ ലൈഫ് റീസര്‍ജന്റ് ഇന്ത്യ ഫണ്ട് സീരീസ്-4 ക്ലോസ് എന്‍ഡഡ് ഇക്വിറ്റി ഫണ്ട് വിപണിയിലിറക്കി. അലോട്ട്മെന്റ് തീയതി മുതല്‍ മൂന്നരവര്‍ഷത്തേക്കാണ് ഫണ്ടിന്റെ കാലാവധി.
ജൂണ്‍ 23ന് ആരംഭിച്ച ഇഷ്യു ജൂലൈ ഏഴിന് അവസാനിക്കും. യൂണിറ്റിന്റെ മുഖ വില 10 രൂപയാണ്. നോട്ട് പിന്‍വലിക്കലും തുടര്‍ന്നു നടപ്പാക്കുന്ന ജിഎസ്ടിയും രാജ്യത്തിന്റെ സാമ്പത്തിക വളര്ച്ചാഗതിക്കും കമ്പനികളുടെ ലാഭക്ഷമതയ്ക്കും കരുത്തു പകരുകയാണെന്ന് പദ്ധതി പുറത്തിറക്കിക്കൊണ്ട് കമ്പനി സിഇഒ എ ബാലസുബ്രഹ്മണ്യന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: