കൊച്ചി: ഒരു വര്‍ഷമായി ഭര്‍ത്താവുമായി അകന്നു കഴിയുന്ന വീട്ടമ്മയെ സഹായിക്കാനെന്ന വ്യാജേന സമീപിച്ച ശേഷം ആക്രമിച്ചതായി പരാതി. തിരൂര്‍ സ്വദേശിനിയും കൊച്ചിയില്‍ ഒരു വര്‍ഷമായി താമസിക്കുകയും ചെയ്യുന്ന സജന എന്ന വ്യക്തിയാണ് കറുകപ്പിള്ളി സ്വദേശിയായ ഹാഷിം ഭീഷണിപ്പെടുത്തുന്നതായും ആക്രമിച്ചതായും വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചത്. വീടിനു പുറത്തിറങ്ങിയാല്‍ അപായപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തുകയാണെന്നും ഇതുമൂലം നാലു വയസുള്ള മകളെ സ്കൂളില്‍ കൊണ്ടു വിടാന്‍ പോലും സാധിക്കുന്നില്ല. ഹാഷിമിന് രാഷ്ട്രീയ സ്വാധീനമുള്ളതിനാല്‍ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കു പരാതി നല്‍കിട്ടും നടപടിയുണ്ടായിട്ടില്ലെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: