വിഴിഞ്ഞം: സ്റ്റാര്‍ ഹോട്ടലുകളുടെ ശീതികരിച്ച മുറികള്‍ക്കുള്ളില്‍ നിന്നും കടലിനടിയിലേക്ക് മാറിയ യോഗം ശ്രദ്ധേയമായി. ഇതിന് വേദിയൊരുങ്ങിയതാകട്ടെ സഞ്ചാരികളുടെ മനോഹര തീരമായ കോവളത്തെ ഗ്രോവ് ബീച്ച്.
കടലിനടിയില്‍ അന്‍പതോളം മീറ്റര്‍ താഴ്ചയില്‍ പ്രത്യേകം തയ്യാറാക്കിയ മേശയ്ക്ക് ചുറ്റുമായാണ് സിഇഒമാരുടെ യോഗവും പ്രതിജ്ഞാപത്രം ഒപ്പിടലും നടന്നത്. ലോകസമുദ്ര ദിനത്തോടനുബന്ധിച്ചാണ് ഇത്തരത്തില്‍ വ്യത്യസ്തമായൊരു യോഗം
കടലിനടിയിലെ യോഗ വേദിയില്‍ വച്ച് പ്ലാസ്റ്റിക്ക്, ഖര, ദ്രവ മാലിന്യങ്ങള്‍ നിക്ഷേപിച്ച് കടല്‍ മലിനപ്പെടുത്തുന്നതിനെതിരെയുള്ള കര്‍മപദ്ധതിയിലാണ് അഞ്ച് കോര്‍പ്പറേറ്റ് കമ്പനികളുടെ സിഇഒമാര്‍ ഒപ്പിട്ടത്. ഉദയസമുദ്ര ഗ്രൂപ്പ് ഓഫ് ഹോട്ടലും ബോണ്ട് സഫാരി ഗ്രൂപ്പുമാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്.
കടലിനെയും കടല്‍ജീവികളെയും രക്ഷിക്കാനുള്ള ശ്രമം മുന്‍നിര്‍ത്തി നടത്തിയ പരിപാടിയില്‍ വിവിധ കമ്പനികളെ പ്രതിനിധീകരിച്ച് ദിനേശ് തമ്പി (ടാറ്റാ കണ്‍സള്‍ട്ടന്‍സി), രാജഗോപാലയ്യര്‍ (ഉദയസമുദ്ര ഗ്രൂപ്പ്), ഹേമാ മേനോന് (യുഎസ്ടി ഗ്ലോബല്‍), ശ്യാംകുമാര്‍ (നിയോലോജിക്സ്), റാണി തോമസ് സക്കറിയ (അവൊണ്‍ മൊബിലിറ്റി സര്‍വീസസ്) എന്നിവരാണ് കടലിനടിയില്‍വച്ച് ധാരണാപത്രവും പ്രതിജ്ഞാപത്രവും ഒപ്പിട്ടത്.
ബോണ്ട് സഫാരി എംഡി ജാക്സണ് പീറ്ററിന്റെ നേതൃത്വത്തില്‍ ചടങ്ങിനു സുരക്ഷാസംവിധാനമൊരുക്കി. യോഗത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് കടലിനടിയില്‍ മുങ്ങുന്നതിനായുള്ള പരിശീലനം നേരത്തെ നല്‍കിയിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: