കൊച്ചി: 66 വര്‍ഷം പിന്നിട്ട ട്രാവന്‍കൂര്‍ കൊച്ചിന് കെമിക്കല്‍സ് (ടിസിസി) ലാഭത്തില്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആറു കോടി രൂപ ലാഭമുണ്ടാക്കിയതായി മാനേജിങ് ഡയറക്ടര്‍ കെ. ഹരികുമാര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2015-16 വര്‍ഷത്തില്‍ കമ്പനി 7.37 ലക്ഷം രൂപ നഷ്ടത്തിലായിരുന്നു. കഴിഞ്ഞ വര്‍ഷം 223 കോടി രൂപ വിറ്റുവരവു നേടി. 27 കോടി രൂപ അധിക വിറ്റുവരവ് കമ്പനിയുടെ ചരിത്ര നേട്ടമാണ്.
സ്വന്തമായി വൈദ്യുതി നിര്‍മ്മിച്ചും, ഉത്പാദനം വര്‍ധിപ്പിച്ചും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ ലാഭം നേടാനാകുമെന്ന പ്രതീക്ഷയും അദ്ദേഹം പങ്കുവച്ചു. വാര്‍ത്താസമ്മേളനത്തില്‍ കമ്പനി മാനേജര്‍മാരും, ട്രേഡ് യൂണിയന് നേതാക്കളും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: