കൊച്ചി: കടുത്ത മത്സരത്തിനിടെ പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്ലിന് വന്‍ കുതിപ്പ്. മൊബൈല്‍ വരിക്കാരുടെ എണ്ണത്തിലെ മുന്നേറ്റത്തോടൊപ്പം വരുമാന വര്‍ദ്ധനവുമായി ബിഎസ്എന്‍എല്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം മികച്ച നേട്ടമുണ്ടാക്കിയതായി എറണാകുളം പ്രിന്‍സിപ്പല്‍ ജനറല്‍ മാനേജര്‍ ജി. മുരളീധരന് പത്രസമ്മേളനത്തില്‍ അറിയിച്ചു. ബിഎസ്എന്‍എല്‍ കഴിഞ്ഞ മാസം അവതരിപ്പിച്ച 339 പ്ലാനിനു വന്‍ ജനപ്രീതി ലഭിച്ചതോടെ രാജ്യത്ത് ഏററവും കൂടുതല്‍ ബിഎസ്എന്‍എല്‍ സിം വില്‍പ്പന നടത്തിയതില്‍ എറണാകുളം എസ്എസ്എ രണ്ടാമതെത്തി. മാര്‍ച്ച് മാസത്തില്‍ മാത്രം 61,221 പുതിയ പ്രീപെയ്ഡ് വരിക്കാരെ ലഭിച്ചു. കേരളത്തില്‍ ആകെ കഴിഞ്ഞ മാസം 2,20,045 പുതിയ വരിക്കാരെയാണ് ബിഎസ്എന്‍എല്ലിന് ലഭിച്ചത്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം ആകെ 508 കോടിയുടെ വരുമാനമുണ്ടാക്കി. മുന്‍വര്‍ഷത്തെ വരുമാനത്തേക്കാള്‍ 8 കോടിയുടെ വര്‍ദ്ധനവാണ് എറണാകുളം നേടിയത്. ബ്രോഡ്ബാന്‍ഡ്, എഫ്ടിടിഎച്ച് കണക്ഷനുകളില്‍ കാര്യമായ പുരോഗതി കൈവരിച്ചു.
പ്രീപെയ്ഡ് മൊബൈലില്‍ പരിധിയില്ലാതെ വിളിക്കാവുന്ന 146 പ്ലാനില്‍ ബിഎസ്എന്‍എല്‍ ശൃംഖലയിലേക്ക് പരിധിയില്ലാത്ത കോളുകളും 500 എം.ബി ഡേറ്റയും ലഭിക്കും. പരിധിയില്ലാത്ത ഡേറ്റാ ഉപയോഗം ലഭിക്കുന്ന 339 പ്ലാനില്‍ ദിവസേന 2 ജിബി വരെ വേഗ നിയന്ത്രണമില്ല. ഈ പ്ളാനില്‍ ഇന്ത്യയിലെവിടേക്കും ബി എസ്എന്‍എല്‍ നെററ്വര്ക്കിലേക്ക് പരിധിയില്ലാതെ വിളിക്കാം. മററ് നെററ്വര്‍ക്കുകളിലേക്ക് ദിവസേന 25 മിനിട്ട് സൗജന്യ സംസാര സമയം ലഭിക്കും.
കൂടുതലായി വിളിക്കുന്നതിന് മിനിട്ടിന് 25 പൈസ വീതം മാത്രം നല്കിയാല് മതി. 28 ദിവസമാണ് കാലാവധി. 30 ദിവസ കാലാവധിയുള്ള 1099 പ്ലാനില്‍ പരിധിയില്ലാതെ ഡേററാ ഉപയോഗവും കൂടാതെ ബി.എസ്.എന്‍.എല്‍ ശൃംഖലയിലേക്ക് പരിധിയില്ലാതെ കോളുകളും ലഭ്യമാണ്. ഈ പ്ളാനുകളെല്ലാം നിലവില്‍ വന്നതോടെ ബിഎസ്എന്‍എല്‍ വരിക്കാരുടെ ഡേററാ ഉപയോഗം കുത്തനെ ഉയര്‍ന്നു. പുതിയ സാമ്പത്തിക വര്‍ഷത്തില്‍ നാല് ലക്ഷം മൊബൈല്‍ കണക്ഷനുകളും, 30000 വീതം ലാന്‍ഡ്ലൈന്‍, ബ്രോഡ്ബാന്‍ഡ് കണക്ഷനുകളും 5000 എഫ്ടിടിഎച്ച് കണക്ഷനുകളും ആണ് എറണാകുളം ബിസിനസ് ജില്ല ലക്ഷ്യമിടുന്നതെന്ന് ജി. മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: