ന്യൂദല്‍ഹി: വാഹനപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന കോമ്പാസ് ഉടന്‍ ഇന്ത്യന്‍ വിപണിയിലെത്തും. ഏറ്റവും വിലകുഞ്ഞ എസ് യുവിയാണിത്. ഹ്യുണ്ടായിയുടെ ടസ്കോണിനും ഹോണ്ടയുടെ സിആര്‍-വിയ്ക്കും കനത്ത വെല്ലുവിളി ഉയര്‍ത്തുമെന്നാണ് പ്രതീക്ഷ. ഇക്കൊല്ലം തന്നെ ഇത് വിപണിയിലെത്തുമെന്നാണ് സൂചന.
പൂനെയ്ക്കടുത്തുളള രഞ്ചന്ഗവോരിയിലെ ഫാക്ടറിയിലാണ് കോമ്പാസിന്റെ നിര്‍മാണം പുരോഗമിക്കുന്ന്. ഇരുപത് മുതല്‍ മുപ്പത് ലക്ഷത്തിനിടയിലാകും ഇതിന്റെ വില. ജീപ്പിന്റെ മറ്റ് വാഹനങ്ങളെക്കാള്‍ ഏറെ കുറവാണിത്.
ഇരട്ട എന്‍ജിനുകളാണ് ഇതിനുളളത്. 1.4 ലിറ്റര്‍ പെട്രോളും 2 ലിറ്റര്‍ ഡീസലിന്റെ എഞ്ചിനുകളാണ്. യാത്രികര്‍ക്കും വാഹനത്തിനും സുരക്ഷ ഉറപ്പാക്കാനായി അമ്പതോളം പ്രത്യേകതകള്‍ വാഹനത്തിനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: