കൊച്ചി: എപിഎല്‍ അപ്പോളോ ട്യൂബ്സ് തീരദേശങ്ങളിലെ ഉപയോഗത്തിനായി പ്രത്യേകം രൂപകല്പന ചെയ്ത കോസ്റ്റ്ഗാര്‍ഡ് ഗാല്‍വനൈസ്ഡ് പൈപ്പുകള്‍ വിപണിയിലിറക്കി. ഗാല്‍വനൈസ്ഡ് സ്റ്റീല്‍കൊണ്ട് നിര്‍മ്മിച്ചതിനാല്‍ ഈ പൈപ്പുകള്‍ ദീര്‍ഘകാലം തുരുമ്പെടുക്കാതെ, കാറ്റ്, ഉപ്പ് വെള്ളം എന്നിവയെ ചെറുക്കുമെന്ന് നിര്‍മാതാക്കള്‍ പറയുന്നു.
പൈപ്പുകളുടെ ഉള്‍വശത്തെ സിങ്ക് ആവരണം തുരുമ്പെടുക്കാതെ ദീര്‍ഘനാള്‍ സംരക്ഷിക്കുമെന്ന് കമ്പനി സെയില്‍സ് ആന്‍ഡ് മാര്‍ക്കറ്റിംഗ് ഡയറക്ടര്‍ ശരത് മഹീന്ദ്ര പത്രസമ്മേളനത്തില്‍ അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: