Categories: Business

യാത്രാ വാഹന വിപണി; വളര്‍ച്ചയില്‍ ഇന്ത്യ രണ്ടാമത്

Published by

ന്യൂദല്‍ഹി: യാത്രാ വാഹനങ്ങളുടെ വില്‍പ്പനയില്‍ ഇന്ത്യ കുതിക്കുന്നു. വില്‍പ്പനയിലെ വളര്‍ച്ചാ നിരക്കില്‍ ലോകത്ത് രണ്ടാം സ്ഥാനത്ത്. 2016ല്‍ ഏഴു ശതമാനം വളര്‍ച്ച. വിറ്റുപോകുന്ന വാഹനങ്ങളുടെ എണ്ണത്തില്‍ അഞ്ചാം സ്ഥാനം. ചൈനയാണ് രണ്ട് വിഭാഗത്തിലും മുന്നില്‍.

വാഹനനിര്‍മാതാക്കളുടെ രാജ്യാന്തര സംഘടന ഒഐസിഎയാണ് കണക്ക് പുറത്തുവിട്ടത്.

2015ല്‍ 27,72,270 യൂണിറ്റ് വാഹനങ്ങള്‍ ഇന്ത്യയില്‍ വിറ്റപ്പോള്‍, 2016ല്‍ 29,66,637 ആയി ഉയര്‍ന്നു. ചൈനയ്‌ക്ക് 14.93 ശതമാനം വളര്‍ച്ച. വളര്‍ച്ചാ നിരക്കില്‍ ജര്‍മനി (4.54%) മൂന്നാമത്. അതേസമയം, യുഎസ്, ജപ്പാന്‍ രാജ്യങ്ങള്‍ക്കു തിരിച്ചടി. യുഎസില്‍ 8.56 ശതമാനം കുറവുണ്ടായപ്പോള്‍, ജപ്പാനിലിത് 1.65 ശതമാനം.

2,43,76,902 യൂണിറ്റ് വാഹനങ്ങളാണ് വില്‍പ്പനയില്‍ ഒന്നാമതുള്ള ചൈനയില്‍ കഴിഞ്ഞ വര്‍ഷം വിറ്റത്. യുഎസ്, ജപ്പാന്‍, ജര്‍മനി രാജ്യങ്ങള്‍ ഇന്ത്യക്കു മുന്നില്‍. ബ്രിട്ടന്‍, ഫ്രാന്‍സ്, ബ്രസീല്‍, ഇറ്റലി, ദക്ഷിണ കൊറിയ തുടങ്ങിയവര്‍ ആദ്യ പത്തില്‍.

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by