ന്യൂദല്‍ഹി: പതിനൊന്ന് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളുടെ ഓഹരി വില്‍പ്പനയ്ക്ക് കേന്ദ്ര മന്ത്രിസഭയുടെ അംഗീകാരം. ഈ സ്ഥാപനങ്ങളില്‍ സര്ക്കാരിനുള്ളതില് 25 ശതമാനം ഓഹരികളാണ് വില്‍ക്കുന്നത്.
റെയില്‍വേയുടെ കീഴിലുള്ള ഇര്‍കോണ്‍ ഇന്റര്‍നാഷണല്‍, ഇന്ത്യന്‍ റെയില്‍വേ കാറ്ററിങ് ആന്‍ഡ് ടൂറിസം കോര്പ്പറേഷന് (ഐആര്‍സിടിസി), റെയില്‍ വികാസ് നിഗം, ഇന്ത്യന്‍ റെയില്‍വേ ഫിനാന്‍സ് കോര്പ്പറേഷന് (ഐആര്‍എഫ്സി), റെയില്‍ ഇന്ത്യ ടെക്നിക്കല്‍ ആന്‍ഡ് ഇക്കണോമിക് സര്‍വീസ് ലിമിറ്റഡ് (റൈറ്റ്സ്) എന്നിവയ്ക്കു പുറമെ, ഭാരത് ഡൈനാമിക്സ് (ബിഡിഎല്‍), ഗാര്ഡന് റിസര്‍ച്ച് ഷിപ് ബില്‍ഡേഴ്സ് ആന്‍ഡ് എഞ്ചിനീയേഴ്സ് (ജിആര്‍എസ്ഇ), മസഗോണ്‍ ഡോക്ക് ഷിപ് ബില്‍ഡേഴ്സ് (എംഡിഎസ്എല്‍), നോര്‍ത്ത് ഈസ്റ്റേണ്‍ ഇലക്ട്രിക് പവര്‍ കോര്പറേഷന് (എന്‍ഇഇപിസിഒ), എംഎസ്ടിസി ലിമിറ്റഡ്, മിശ്ര ധാതു നിഗം (മിധനി) എന്നിവ മറ്റു കമ്പനികള്‍. ഇവയുടെ ഓഹരികള്‍ അടുത്തുതന്നെ സ്റ്റോക്ക് എക്സ്ചേഞ്ചില്‍ ലിസ്റ്റ് ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: