ന്യൂദല്‍ഹി: നിലവിലെ സാഹചര്യത്തില്‍ ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡും (ബിഎസ്്എന്എല്) മഹാനഗര്‍ ടെലിഫോണ്‍ നിഗം ലിമിറ്റഡും (എംടിഎന്‍എല്‍) ലയിക്കേണ്ടത് അനിവാര്യമാണെന്ന് എംടിഎന്‍എല്‍ സിഎംഡി പി.കെ. പര്‍വാര്‍ .
രാജ്യം മുഴുവന്‍ വ്യാപിക്കുന്ന ടെലികോം ശൃംഖലയ്ക്ക് മാത്രമേ ഇന്ത്യയില്‍ ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം ഉറപ്പാക്കാനാകൂ. അതിനാല്‍ ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ലയിക്കേണ്ടത് അനിവാര്യമാണ്, വാര്‍ത്താ ഏജന്‍സിക്കു നല്കിയ അഭിമുഖത്തില്‍ പര്‍വാര്‍ പറഞ്ഞു.
ബിഎസ്എന്‍എല്ലും എംടിഎന്‍എല്ലും ലയിക്കണമെന്ന പാര്‍ലമെന്ററി പാനലിന്റെ റിപ്പോര്‍ട്ട് ടെലികോം വകുപ്പ് ജൂണില്‍ കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയ്ക്ക് വയ്ക്കുന്ന സാഹചര്യത്തിലാണ് പര്‍വാറിന്റെ പ്രസ്താവന.
നിലവില്‍ ബിഎസ്്എന്എല്- എംടിഎന്‍എല്‍ ലയനം സര്‍ക്കാരിന്റെ പരിഗണനയിലില്ലെന്ന് ടെലികോം മന്ത്രി മനോജ് സിന്‍ഹ പാര്‍ലമെന്റില്‍ ചോദ്യത്തിനു മറുപടിയായി പറഞ്ഞു.
ബിഎസ്്എന്എല്- എംടിഎന്‍എല്‍ ലയനം രണ്ടു കമ്പനികള്‍ക്കും ഗുണമാണ്. എന്നാല്‍ സാമ്പത്തിക ബാധ്യതകളും തൊഴിലാളികളുടെ ശമ്പളവും സംബന്ധിച്ച പ്രശ്നങ്ങള്‍ ആദ്യം പരിഹരിക്കണമെന്ന് ബിഎസ്എന്‍എല്‍ സിഎംഡി അനുപം ശ്രീവാസ്തവ നേരത്തെ വ്യക്തമാക്കിയിരുന്നു.
ഈ പ്രശ്നങ്ങള്‍ അനായാസം പരിഹരിക്കാനാകുമെന്നും ഉപഭോക്താക്കള്‍ക്ക് മികച്ച സേവനം നല്‍കുന്നതിന് ഇരു കമ്പനികളും ലയിക്കണമെന്നും പര്‍വാര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: