Categories: Business

റിലയന്‍സും കൊറിയന്‍ കമ്പനിയും ഒന്നിക്കുന്നു

Published by

ന്യൂദല്‍ഹി: അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് ലിമിറ്റഡും ദക്ഷിണ കൊറിയയിലെ പ്രമുഖ ആയുധ നിര്‍മാണ കമ്പനിയും ചേര്‍ന്ന് ഇന്ത്യന്‍ സൈന്യത്തിനുളള ആയുധങ്ങള്‍ നിര്‍മ്മിക്കും.

ദക്ഷിണ കൊറിയയിലെ എല്‍ഐജി നെക്‌സവണ്‍ എന്ന കമ്പനിയുമായാണ് റിലയന്‍സ് ആയുധ നിര്‍മാണ പങ്കാളിത്തത്തിനൊരുങ്ങുന്നത്. നിരീക്ഷണ റഡാറുകളും സെന്‍സറുകളും മിസൈലുകളും ഇരു കമ്പനികളും ചേര്‍ന്ന് നിര്‍മിക്കും. കോടിക്കണക്കിന് രൂപയുടെ കരാറാണ് ഇതിനായി ഇരുകമ്പനികളും ചേര്‍ന്ന് ഒപ്പ് വച്ചത്.

വന്‍കിട ആയുധ നിര്‍മാണത്തിന് പേര് കേട്ട കമ്പനിയാണ് എല്‍ഐജിനെക്‌സാ വണ്‍. ഇവര്‍ കപ്പല്‍, ടാങ്ക് വേധ മിസൈലുകള്‍ നിര്‍മിക്കുന്നുണ്ട്. ഇനിയുള്ള വര്‍ഷങ്ങളില്‍ ആയുധനിര്‍മാണ മേഖലയിലെ വന്‍ സാധ്യതകള്‍ റിലയിന്‍സ് ഡിഫന്‍സ് പ്രയോജനപ്പെടുത്തുമെന്ന് അനില്‍ അംബാനി വ്യക്തമാക്കിയിരുന്നു. സൈന്യത്തിനായുള്ള പ്രതിരോധ സാമഗ്രി നിര്‍മാണത്തില്‍ ഒരു ലക്ഷം കോടി രൂപയുടെ നിക്ഷേപത്തിനാണ് റിലയന്‍സ് പദ്ധതി തയാറാക്കിയിരിക്കുന്നത്.

ഇന്ത്യയുടെ വിവിധ സൈനിക വിഭാഗങ്ങള്‍ ഇപ്പോള്‍ ഉപയോഗിക്കുന്ന ചില ആയുധങ്ങള്‍ അപ്‌ഗ്രേഡ് ചെയ്യുന്നതും പദ്ധതിയുടെ ഭാഗമാണെന്ന് റിലയന്‍സ് ഡിഫന്‍സ് വക്താവ് അറിയിച്ചു.

2015 മെയില്‍ സോള്‍ സന്ദര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഇരുരാജ്യങ്ങളും തമ്മിലുളള പ്രതിരോധ ബന്ധം ശക്തമാക്കുന്നതിനെക്കുറിച്ചും ചര്‍ച്ച നടത്തിയിരുന്നു.

 

Share
Janmabhumi Online

Online Editor @ Janmabhumi

പ്രതികരിക്കാൻ ഇവിടെ എഴുതുക
Published by