തൃശൂര്‍: സംസ്ഥാനം അഭിമുഖീകരിക്കുന്ന നോട്ടുക്ഷാമം പരിഹരിക്കാന്‍ കെഎസ്എഫ്ഇ, ട്രഷറി വകുപ്പുമായി സഹകരിക്കാന്‍ ശ്രമം ആരംഭിച്ചു. കെഎസ്എഫ്ഇ ചിട്ടികളിലും മറ്റു പദ്ധതികളിലും ജനങ്ങള്‍ അടയ്ക്കുന്ന പണം ട്രഷറിയില്‍ അടച്ചാണ് നോട്ട്ക്ഷാമം പരിഹരിക്കാന്‍ ശ്രമിക്കുന്നത്.
2017 ഏപ്രില്‍ 12 മുതല്‍ ഇന്നുവരെയുള്ള നാല് പ്രവൃത്തിദിവസങ്ങളിലായി ആകെ 123.40 കോടി രൂപ കെഎസ്എഫ്ഇ ട്രഷറിയില്‍ അടച്ചുകഴിഞ്ഞു. അതില്‍ 115.45 കോടി രൂപ പണമായും 7.95 കോടി രൂപ ചെക്ക് മുഖേനയുമാണ് ട്രഷറിയില്‍ അടച്ചതെന്ന് ചെയര്മാന് അഡ്വ. പീലിപ്പോസ് തോമസ് പറഞ്ഞു.
2017 ഏപ്രില്‍ 12 ന് 32.84 കോടി രൂപയും ഏപ്രില്‍ 15 ന് 13.02 കോടി രൂപയും ഏപ്രില്‍ 17 ന് 31.64 കോടി രൂപയും ഏപ്രില്‍ 18 ന് 30 കോടി രൂപയും പണമായി ട്രഷറിയില്‍ അടയ്ക്കുകയുണ്ടായി. 2017 ഏപ്രില്‍ 12 ന് 7.95 കോടി രൂപ ചെക്ക് മുഖേനയും ട്രഷറിയില്‍ നിക്ഷേപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: