വന്‍ ഭൂരിപക്ഷത്തോടെ ഭാരത ജനത അധികാരത്തിലേറ്റിയ നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുകയാണ്. അഴിമതിയുടെയും അനാസ്ഥയുടെയും നീണ്ട പത്തുവര്‍ഷത്തിന് ശേഷം രാജ്യത്തിന് കരുത്തനായ സാരഥി എത്തിയിരിക്കുകയാണ്. തകര്‍ന്ന് തരിപ്പണമായ സമ്പദ് വ്യവസ്ഥയെ ഒരു വര്‍ഷംകൊണ്ട് നേര്വഴിയിലെത്തിക്കുകയും അഴിമതിയെ അടിച്ചകറ്റുകയും ചെയ്ത ജന നായകന് അനവധി ജനകീയ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കുകയും ചെയ്തു കഴിഞ്ഞു. വാഗ്ദാനങ്ങളെല്ലാം ഒന്നൊന്നായി നിറവേറ്റി രണ്ടാം വര്‍ഷത്തിലേയ്ക്ക് കുതിക്കുകയാണ് മോദി സര്‍ക്കാര്‍….
സഫലം സാര്‍ത്ഥകം – പ്രത്യേക പതിപ്പ് ഇ-പേപ്പര്‍ PDF ഡൗണ്‍ലോഡ് ചെയ്യാം.
അശ്വമേധം
മോദിക്ക് ഒരു വര്‍ഗീയവാദിയാവാന്‍ കഴിയും എന്ന മീഡിയ പ്രചാരണം ഭോഷ്ക്കാണ്. പറഞ്ഞു തേഞ്ഞുപോയ ഒരു പദം മാത്രമാണ് ഇന്ത്യന്‍ രാഷ്ട്രീയവാദികളെ സംബന്ധിച്ച് മതേതരത്വം എന്ന പദം. ഈ പദത്തെ ഇത്രകണ്ട് ചവച്ചരച്ചത് രാഷ്ട്രീയക്കാരാണ്. നമ്മുടെ ഗ്രാമങ്ങളിലും നഗരങ്ങളിലും തെരുവോരങ്ങളിലും തദ്ദേശീയരും അന്യസംസ്ഥാനക്കാരും മതേതരവാദികളാണ്. – പി. വത്സല എഴുതുന്നു.
ഭാരതത്തിന്റെ ഭാഗ്യോദയത്തിന്റെ പ്രാരംഭം
പാര്‍ലമെന്റിന്റെ നടപടിക്രമത്തിലെ ഈ അസാധാരണമായ പ്രവര്‍ത്തനങ്ങളും ലക്ഷ്യം കാണലുകളും സ്വതന്ത്ര ഭാരത ചരിത്രത്തിലെ അത്ഭുതകരവും ഗൗരവതരവുമായ ചരിത്രഖ്യാതിയാണ്. കഴിഞ്ഞ ദിവസം കൂടി ബംഗ്ലാദേശ് നഗര ഗതാഗത വകുപ്പ് മന്ത്രി ശ്രീ ഒബേദുള്ള കാദിറിനെ ന്യൂദല്‍ഹിയില്‍ വച്ചു കണ്ടപ്പോള്‍ അദ്ദേഹം പറഞ്ഞു, ”തരുണ്‍ ഭായ്, പ്രധാനമന്ത്രി മോദി മാജിക്കാണ്, മാന്ത്രികനാണ്, മിറാക്കി”ളാണ് എന്ന്. ”എന്തൊരത്ഭുതമാണ് കാണിക്കുന്ന”തെന്ന്. – തരുണ്‍ വിജയ് എഴുതുന്നു.
ലക്ഷ്യം ജനക്ഷേമം
ജനങ്ങളാണ് യഥാര്‍ത്ഥ യജമാനന്മാരെന്നും, ജനങ്ങള്‍ക്കു വേണ്ടിയാകണം സര്‍ക്കാരെന്നും ബോധ്യമുണ്ടാകണം ഭരണകര്‍ത്താക്കള്‍ക്ക്. ഏറെ വെല്ലുവിളികള്‍ താണ്ടി ഒരു വര്‍ഷം മുന്‍പ് ഇന്ദ്രപ്രസ്ഥത്തിലെ രാജസിംഹാസനത്തിലെത്തിയപ്പോഴും ഇതേ ബോധ്യമുണ്ടായിരുന്നു നരേന്ദ്ര ദാമോദര്‍ ദാസ് മോദിക്ക്. ജനങ്ങള്‍ നല്കിയ സ്ഥാനം ശിരസിലേറ്റിയ ശേഷം സംസാരിച്ചതും, സഹപ്രവര്‍ത്തകരോടും ഉദ്യോഗസ്ഥരോടും പങ്കുവച്ചതും ഇതേ കാഴ്ചപ്പാട്. അത്തരമൊരു ദൃഢനിശ്ചയം തന്നെയായിരുന്നു ഒരു വര്‍ഷം തികയുമ്പോഴേക്കും ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ ജനങ്ങള്‍ക്കു മുന്നില്‍ അവതരിപ്പിക്കാന്‍ ബിജെപി സര്‍ക്കാരിനെ പ്രാപ്തമാക്കിയതും. സാധാരണക്കാരുടെ കണ്ണീരൊപ്പാന്‍ മോദി സര്‍ക്കാര്‍ പ്രഖ്യാപിച്ച പദ്ധതികളിലൂടെ… – സി.എസ്. അനില്‍കുമാര്‍ എഴുതുന്നു.
യമനിലും നേപ്പാളിലും കരുത്ത് തെളിയിച്ചു
നേപ്പാള്‍ ഭൂകമ്പത്തില്‍ സഹായവുമായി ആദ്യമെത്തിയത് ഭാരതമാണ്. ഇതിനായി ദേശീയ ദുരന്ത നിവാരണ സേനാ മേധാവി ഒ.പി. സിംങ്ങിനെ രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി നേപ്പാളിലേക്കയച്ചു. സൈനികരും, 13 വ്യോമസേനാ വിമാനങ്ങളും 35 ബസ്സുകളുമാണ് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങികിടക്കുന്നവരെ രക്ഷപെടുത്താനായി ഭാരതം അയച്ചത്. കൂടാതെ 34 പേരടങ്ങുന്ന ചികിത്സാ വിദഗ്ധരേയും 50 ടണ്‍ അവശ്യ വസ്തുക്കളും ഭാരതം നേപ്പാളിനും നല്കി. വര്‍ണ്ണം. കെ.എസ്. എഴുതുന്നു.
ഭാരതം സ്വപ്നംകണ്ട ഭരണം
വിശ്വവിജയത്തിന്റെ നെറുകയിലേക്കുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ പ്രയാണം സഫലമാകാതിരിക്കില്ല. കാരണം ഇപ്പോഴാണ് ഭാരതത്തിന് ഭാരതത്തിന്റെ ശേഷിയും ശേമുഷിയും അറിയാന്‍ സാധിച്ചിരിക്കുന്നത്. അത് കൂടുതല്‍ ജാജ്വല്യമാനമാവും എന്ന് ഉറച്ചു വിശ്വസിക്കാം. കെ. മോഹന്‍ദാസ് എഴുതുന്നു.
വിദേശ യാത്രകള്‍ സുപ്രധാനം – കോടികളുടെ കരാറുകള്‍, സഹായങ്ങള്‍
ഭാരതത്തിന് യുഎന്‍ സെക്യൂരിറ്റി കൗണ്‍സില്‍ അംഗമാകാന്‍ അമേരിക്കയും ചൈനയും പിന്തുണ പ്രഖ്യാപിച്ചു എന്നത് എടുത്തുപറയേണ്ട നേട്ടമാണ്. ഐക്യരാഷ്ട്രസഭ യോഗ ഔദ്യോഗികമായി അംഗീകരിച്ചതും സര്‍ക്കാരിന്റെ നേട്ടങ്ങളിലൊന്നാണ്. കെ.കെ. പത്മഗിരീഷ് എഴുതുന്നു.
അസാധ്യമായവ സാധ്യമാക്കി
കഴിഞ്ഞ പാര്‍ലമെന്റില്‍ പാസ്സാക്കിയ ഭൗമാതിര്‍ത്തി ധാരണാ നിയമം (ലാന്‍ഡ് ബൗണ്ടറി എഗ്രിമെന്റ് ബില്‍) ഭാരതവും ബംഗ്ലാദേശും തമ്മിലുള്ള അതിര്‍ത്തി തര്‍ക്കങ്ങള്‍ എന്നെന്നേക്കുമായി ഇല്ലാതാക്കുന്നതായി. ടീസ്റ്റാ നദീജല വിഷയത്തിനുപുറമേ ഗംഗ-ബ്രഹ്മപുത്ര-മേഘ്ന മേഖലയിലെ പൊതുനദീതടമെന്ന സങ്കല്‍പ്പം സാധ്യമാക്കാവുന്നതാണ്. അത് ജലം പങ്കുവക്കല്‍, പരിസ്ഥിതി സംരക്ഷണം, പ്രദേശത്തെ സാംസ്കാരത്തിന്റെയും വനവാസി പൈതൃകസ്വത്ത് സംരക്ഷണത്തിന്റെയും കാര്യത്തില്‍ ഗുണകരമാകും. വരുണ്‍ ഗാന്ധി എഴുതുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: