തിരുവനന്തപുരം: കെഎസ്ആര്‍ടിസി വിദ്യാര്‍ഥികള്‍ക്കുള്ള യാത്രാ സൗജന്യം പിന്‍വലിച്ചു. പ്ലസ്ടു വരെയുള്ള വിദ്യാര്‍ഥികള്‍ക്കു നല്കുന്ന യാത്രാസൗജന്യമാണു പിന്‍വലിച്ചത്.
കോര്‍പറേഷന്റെ നഷ്ടം പരിഗണിച്ചാണു നടപടി. ഇതു സംബന്ധിച്ച ഉത്തരവ് പുറത്തിറങ്ങി. സര്‍ക്കാര്‍ തീരുമാനം ബുധനാഴ്ച്ച പ്രാബല്യത്തില്‍ വരുന്നതോടെ വിദ്യാര്‍ത്ഥികള്‍ കണ്സഷന് ടിക്കറ്റ് എടുക്കണം.
ടൗണ്‍ ടു ടൗണ്‍ ഒഴികെയുള്ള എല്ലാത്തരം ഓര്‍ഡിനറി സര്‍വീസുകളിലുമാണ് വിദ്യാര്‍ഥികള്‍ക്ക് യാത്രാ സൗജന്യം അനുവദിച്ചിരുന്നത്.
ആദ്യഘട്ടത്തില്‍ 1,30,000 വിദ്യാര്‍ഥികളാണ് യാത്രാ സൗജന്യത്തിന് അര്‍ഹരായത്. ദിവസത്തില്‍ രണ്ടു തവണയാണ് സൗജന്യം അനുവദിച്ചിരുന്നത്. ഒരു വര്‍ഷത്തേക്കു പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കുന്ന പദ്ധതി വിജയകരമായാല്‍ വിപുലീകരിക്കുമെന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ചിരുന്നു. പദ്ധതി വിജയിക്കാത്ത സാഹചര്യത്തിലാണ് സൗജന്യ യാത്ര പിന്‍വലിക്കുന്നത്.
2014 ജനുവരിയിലുള്ള സ്ഥിതി പുനസ്ഥാപിക്കുകയാണ് ചെയ്തിരിക്കുന്നത്. വിദ്യാര്‍ഥികള്‍ക്ക് ബുധനാഴ്ച മുതല്‍ കണ്സെഷന് കാര്‍ഡുകള്‍ നല്കിത്തുടങ്ങുമെന്ന് അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: