കോണ്‍ഗ്രസ് ഭീകരത പത്തി വിടര്‍ത്തിയാടിയ അടിയന്തരാവസ്ഥയുടെ ഭീതിദമായ നാളുകളില്‍ പൗരാവകാശത്തിനും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി ജയില്‍വാസം അനുഭവിക്കുകയും കൊടിയ മര്‍ദ്ദനമേല്‍ക്കുകയും ചെയ്ത ആര്‍എസ്എസ് പ്രവര്‍ത്തകര്‍ നിരവധിയാണ്. കൊടും ക്രൂരതയ്ക്ക് മുന്നില്‍ മുട്ടുമടക്കാതെ രാഷ്ട്രത്തെ അമ്മയായി കണ്ട് സ്വാതന്ത്ര്യത്തിന്റെ പുലരിക്കായി പോരാടിയവരുടെ ധീര സ്മരണകള്‍ ചരിത്രത്തില്‍ ആലേഖനം ചെയ്ത കാലഘട്ടം കൂടിയാണിത്.
ഫാസിസത്തിന്റെ പ്രതിരൂപമായ കോണ്‍ഗ്രസ് സര്‍ക്കാരും മര്‍ദ്ദനോപകരണം മാത്രമായ ഭരണകൂടവും വിടുപണി ചെയ്ത ഇടതു പ്രസ്ഥാനങ്ങളും കടമകള്‍ മറന്നപ്പോള്‍ സ്വന്തം ജീവിതവും കുടുംബവും മറന്ന് പോരാട്ട വീഥികളിലിറങ്ങിയത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ മാത്രമായിരുന്നു, അങ്ങിങ്ങ് നക്സലൈറ്റുകാരും. നൂറുകണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പോലീസിന്റെ പൈശാചിക മര്‍ദ്ദനത്തിനിരയായത്.
മാസങ്ങളോളം തടവറയില്‍ നരകയാതന അനുഭവിച്ചവരും നിരവധി. ഭര്‍ത്താവും സഹോദരനും ജയിലില്‍ പീഡനമേറ്റപ്പോള്‍ കൊടും പട്ടിണി സഹിച്ചും കുടുംബങ്ങളെ താങ്ങി നിര്‍ത്തിയ സഹോദരിമാരും നിരവധി. അടിച്ചമര്‍ത്തലുകള്‍ക്കെതിരെ ആത്മാഭിമാനമുള്ള ജനതയുടെ പോരാട്ട ചരിത്രവും അടിയന്തരാവസ്ഥയുടെ ബാക്കി പത്രമാണ്.
സംസ്ഥാനത്ത് നൂറുകണക്കിന് ആര്‍എസ്എസ് പ്രവര്‍ത്തകരാണ് പോലീസിന്റെ നരനായാട്ടിനിരയായത്. ഇവരില്‍ പലരും കാലയവനികയില്‍ മറഞ്ഞു. മറ്റു ചിലര്‍ തീരാദുരിതം പേറി ഇന്നും നമ്മുടെ മുന്നിലുണ്ട്. മറക്കാതിരിക്കാം നമുക്ക് ആ കരിദിനങ്ങളെ. അടിയന്തരാവസ്ഥ പീഡിതരില്‍ ചിലര്‍ പുതുതലമുറയ്ക്കായി അവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: