കോട്ടയം: എം.പി. മന്മഥന് നേതൃത്വം കൊടുത്ത സര്‍വോദയസംഘത്തിന്റെ കോട്ടയത്തെ പ്രധാന പ്രവര്‍ത്തകരിലൊരാളായിരുന്നു പി.കെ. രവീന്ദ്രന്. അഴിമതിക്കെതിരെ രാജ്യവ്യാപകമായി ആരംഭിച്ച ജെപി മൂവ്മെന്റ് ഇന്ദിരയുടെ അടിയന്തിരാവസ്ഥക്കെതിരെ വന്‍ പ്രക്ഷോഭം ആരംഭിച്ചപ്പോള്‍ സര്‍വോദയ സംഘവും ലോകസംഘര്‍ഷ സമിതിയുടെ ഭാഗമാകുവാന്‍ തീരുമാനിച്ചു. ആര്‍എസ്എസും ഭാരതിയജനസംഘവും ഉള്‍പ്പെട്ട ലോക സഘര്ഷസമിതിയുടെ യുവജന വിഭാഗമായിരുന്നു ഛാത്രയുവ സംഘര്‍ഷസമിതി. അതിന്റെ സംസ്ഥാന കണ്‍വീനറാകാന്‍ നിയോകം പി.കെ. രവീന്ദ്രനായിരുന്നു.
അടിയന്തിരാവസ്ഥക്കെതിരെ ലോകസംഘര്‍ഷസമിതി സത്യാഗ്രഹം ആരംഭിക്കുവാന്‍ തീരുമാനിച്ചപ്പോള്‍ കോട്ടയം ജില്ലയിലെ ആദ്യ ബാച്ചിന് 1975 ജൂലൈ 9ന് നേതൃത്വം കൊടുത്ത് പി.കെ. രവീന്ദ്രന് അറസ്റ്റ് വരിച്ചു. കെ.എം. ജോര്‍ജ്ജ് അടക്കമുള്ള കേരളാ കോണ്‍ഗ്രസ് നേതാക്കളും അദ്ദേഹത്തോടൊപ്പം 40 ദിവസങ്ങള്‍ക്കുശേഷമാണ് ജയില്‍ മോചിതനായത്. അപ്പോഴേക്കും ജോര്‍ജ്ജും കേരളാ കോണ്‍ഗ്രസും ഇന്ദിരയ്ക്ക് പിന്തുണനല്‍കി. സംസ്ഥാന ഭരണത്തില്‍ പങ്കാളിയായി. എന്നാല്‍ പി.കെ. രവീന്ദ്രന് ജനാധിപത്യപുനസ്ഥാപനത്തിനായുള്ള പോരാട്ടം തുടര്‍ന്നു.
ജൂലൈ അവസാനമായപ്പോള്‍ വീണ്ടും അറസ്റ്റ് ചെയ്യപ്പെട്ടു. നാല്പതോളം പോലീസുകാര്‍ ഗാന്ധിനഗറിലെ വീട് വളഞ്ഞാണ് അറസ്റ്റ് ചെയ്തത്. അച്ഛന്റെയും അമ്മയുടെയും മുന്നില്‍വച്ചുതന്നെ മര്‍ദ്ദനം ആരംഭിച്ചു. ആദ്യ അറസ്റ്റ് ആഭ്യന്തരസുരക്ഷിതത്വ നിയമപ്രകാരം (മിസ) ആയിരുന്നു. രണ്ടാമത്തേത് രാജ്യരക്ഷാനിയമപ്രകാരവും (സിഐആര്). അടിയന്തിരാവസ്ഥ പിന്‍വലിച്ചശേഷമാണ് ജയില്‍ മോചിതനായത്. ജയില്‍വാസകാലത്തെ സംഭവങ്ങളും ക്രൂരമര്ദ്ദനങ്ങളേ സംബന്ധിച്ചും വിവരിക്കുമ്പോഴും വിജയപോരാട്ടത്തിന്റെ ലഹരിയിലാണ് പി.കെ. രവീന്ദ്രന് എന്ന ആര്‍ജി ഇപ്പോഴും.
ജയിലില്‍ തന്റെ സഹതടവുകാരനായിരുനനു ആര്‍എസ്എസ് പ്രവര്‍ത്തകനായ മണ്ണാറശാല മനയിലെ എം.ജി. വാസുദേവന്‍ നമ്പൂതിരി. മണ്ണാറശാലയിലെ ഒരു ക്ഷേത്രതടങ്ങില് പങ്കെടുക്കുന്നതിനായി അദ്ദേഹം പരോളിന് അപേക്ഷിച്ചു. എന്നാല്‍ സര്‍ക്കാര്‍ അപേക്ഷ നിരസിച്ചു. ക്ഷേത്രത്തില്‍ ചടങ്ങു നടക്കുന്ന ദിവസം ഒരു പാമ്പ് വാസുദേവന്‍ നമ്പൂതിരിയുടെ സെല്ലിന് സമീപമെത്തി ഫണമുയര്ത്തിനിന്നതും തടവുകാര്‍ ബഹളം കൂട്ടിയപ്പോള്‍ സര്‍പ്പം അപ്രത്യക്ഷമായതും ആര്‍ജിയെ ഇപ്പോഴും അത്ഭുതപരതന്ത്രനാക്കുന്നു.
അടിയന്തിരാവസ്ഥയ്ക്കുശേഷം ജനതാപാര്‍ട്ടിയിലും പിന്നീട് ബിജെപിയിലും അംഗമായ പി.കെ. രവീന്ദ്രന് ഇപ്പോള്‍ ബിജെപി സംസ്ഥാന നിര്വ്വാഹസമിതിയംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: