ന്യൂദല്‍ഹി: ബാസ്ക്കറ്റ്ബാള്‍ അസോസിയേഷനി(എന്‍ബിഎ)ലേക്ക് ബാസ്ക്കറ്റ് ബോള്‍ താരം സത്നാം സിംഗ് ഭമാരയെ തെരഞ്ഞെടുത്തു. എന്ബിഎയിലേക്ക് തെരഞ്ഞെടുക്കുന്ന ആദ്യ ഭാരതീയനാണ് സത്നാം സിംഗ്.
കാനഡയില്‍ ജനിച്ച ഭാരത വംശജനായ സിം ഭുള്ളര്‍ നേരത്തെ എന്‍ബിഎയുടെ കളിക്കാരനായിട്ടുണ്ടെങ്കിലും ഭാരതത്തില്‍ ജനിച്ച് എന്‍ബി.എയിലെത്തുന്ന ആദ്യ വ്യക്തിയെന്ന സ്ഥാനം സത്നത്തിന് തന്നെയാണ്.
കഴിഞ്ഞ അഞ്ച് വര്‍ഷങ്ങളായി ഫ്ലോറിഡയിലെ ഐഎംജി അക്കാദമിയില്‍ കളിക്കുന്ന സത്നാം സിംഗ് 2011ല്‍ ചൈനയിലെ വുഹാനില്‍ നടന്ന ഇരുപത്തിയാറാമത് ഏഷ്യന്‍ ബാസക്കറ്റ്ബാള് ചാമ്പ്യന്‍ ഷിപ്പ് മത്സരത്തില്‍ ഭാരതത്തെ പ്രതിനിധീകരിച്ചിട്ടുണ്ട്. അന്ന് പതിനാറ് വയസായിരുന്നു അദ്ദേഹത്തിന്റെ പ്രായം.
ഏഴടി ഒരിഞ്ച് ഉയരമുള്ള സത്നാം സിംഗ് പഞ്ചാബിലെ ബര്‍ണാല സ്വദേശിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: