കോഴിക്കോട് റീജ്യണല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിയായ പി. രാജന്, ചെറുവണ്ണൂര്‍ കൊട്ടാരക്കര വീട്ടില്‍ ഡോ. രാമകൃഷ്ണന്, കോഴിക്കോട് ചാലിയം കടയില്‍ പാട്ടത്തില്‍ വീട് ദേവദാസ്, നാദാപുരം എടച്ചേരി കക്കൂഴിയില് കണ്ണന് എന്നിവര്‍ പോലീസിന്റെ ക്രൂര മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ടവരാണ്. പോലീസ് മര്‍ദ്ദനത്തെ ഭയന്ന് കൊയിലാണ്ടിയിലെ പനങ്ങാട് ഗോവിന്ദന്, ചന്ദ്രന് എന്നിവര്‍ ആത്മഹത്യചെയ്തു. രാജന്റെ കൊലപാതകം കരുണാകരന്റെ ക്രൂരതകളുടെ ആഴം എത്രയെന്ന് കേരളത്തിലെ ജനങ്ങള്‍ മനസ്സിലാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: