തിരുവനന്തപുരം: സല്യൂട്ട് വിവാദത്തിന് ശേഷം പൊതുവേദിയില്‍ ആദ്യമായി കണ്ടുമുട്ടിയപ്പോള്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ എഡിജിപി ഋഷിരാജ് സിംഗ് കൈക്കൂപ്പി വണങ്ങി.
ആക്കുളത്ത് ആഭ്യന്തരവകുപ്പിന്റെ പരിപാടിക്കെത്തിയ മന്ത്രിയെയാണ് എഡിജിപി കൈകൂപ്പി സ്വീകരിച്ചത്. തുടര്‍ന്ന് ഹസ്തദാനം നടത്തി ഇരുവരും സ്റ്റേജില്‍ കയറി. ഡിജിപി ടി.പി. സെന്‍കുമാറും പരിപാടിയില്‍ സന്നിഹിതനായിരുന്നു.
കഴിഞ്ഞ ദിവസം തൃശൂരില്‍ നടന്ന പാസിംഗ് ഔട്ട് പരേഡില്‍ മന്ത്രിയെത്തിയിട്ടും എഡിജിപി ഇരിപ്പിടത്തില്‍ നിന്ന് എഴുന്നേല്ക്കാതിരുന്നതു വന്‍ വിവാദമായിരുന്നു. സംഭവത്തില്‍ എഡിജിപിക്കെതിരേ നടപടി വേണമെന്നു സര്‍ക്കാരിലും യുഡിഎഫിലും ആവശ്യം ശക്തമാകുന്നതിനിടെയാണു മന്ത്രിയെ കൈകൂപ്പി വണങ്ങി എഡിജിപി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: