കോട്ടയം: വിവാഹപൂര്‍വ്വ വിദ്യാഭ്യാസ നിയമം കേരളത്തിലെ സാഹചര്യാത്തിനനിവാര്യമാണെന്ന് മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. യുവജന കമ്മീഷന്റെ ആഭിമുഖ്യത്തില്‍ നടന്ന യൂത്ത് അസംബ്ലിയിലെ വിവാഹപൂര്‍വ്വ വിദ്യാഭ്യാസ നിയമത്തിന്റെ ആവശ്യകതയെകുറിച്ചുളള ചര്‍ച്ച ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ചര്‍ച്ചയിലൂടെ രൂപപ്പെടുന്ന അഭിപ്രായങ്ങള്‍ ക്രോഡികരിച്ച് യുവജന കമ്മീഷന് സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് പരിഗണിക്കുമെന്നും ബന്ധപ്പെട്ട മന്ത്രിമാരുമായി നിയമനിര്മ്മാണത്തെകുറിച്ച് ഗൗരവപൂര്‍വ്വം ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ആത്മഹത്യകളും വിവാഹമോചനങ്ങളും ഗാര്‍ഹികപീഡനങ്ങളും വര്‍ദ്ധിച്ചു വരുന്നത്് ആശങ്കാജനകമാണ്. കുടുംബബന്ധത്തില്‍ പാലിക്കേണ്ട മര്യാദകള്‍ പരസ്പരം പാലിക്കാനാകാതെ വരുമ്പോഴുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒരു പരിധിവരെ കുറയ്ക്കാന്‍ വിവാഹപൂര്‍വ്വ വിദ്യാഭ്യാസത്തിലുടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമനിര്‍മ്മാണ ശുപാര്‍ശ സമര്‍പ്പിക്കുമെന്ന് കമ്മീഷന് ചെയര്മാന് അഡ്വ. ആര്.വി. രാജേഷ് അറിയിച്ചു. യുവജന കമ്മീഷന് ചെയര്മാന് അഡ്വ. ആര്.വി. രാജേഷ് അദ്ധ്യക്ഷത വഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: