കോട്ടയം: അമ്മയാണ് മക്കളുടെ ആദ്യഗുരുവെന്ന മഹദ്ദര്ശനത്തെ സാര്‍ത്ഥമാക്കി അക്ഷരശില്പം കോട്ടയം പബ്ലിക് ലൈബ്രറിയുടെ മുറ്റത്ത് നിര്‍മ്മിച്ച ശില്പി കാനായി കുഞ്ഞിരാമന് കോട്ടയത്ത് പൗരസ്വീകരണം നല്‍കും. ഇരുപത്തഞ്ചിലധികം കലാസാഹിത്യ സാംസ്കാരിക സംഘടനകളുടെ സഹകരണത്തോടെ 21ന് 4ന് കോട്ടയം തിരുനക്കര ക്ഷേത്ര മൈതാനിയിലെ ശിവശക്തി ഓഡിറ്റോറിയത്തിലാണ് സ്വീകരണം. സ്വാഗതസംഘം അദ്ധ്യക്ഷന്‍ തിരുവിഴാ ജയശങ്കര്‍ അദ്ധ്യക്ഷത വഹിക്കുന്നയോഗം മലയാള സര്‍വ്വകലാശാലാ വൈസ് ചാന്‍സിലര്‍ കെ. ജയകുമാര്‍ ഉദ്ഘാടനം ചെയ്യും. ചിത്രകാരന്മാരും ശില്പികളുമായുള്ള സംവാദവും കുട്ടികളുടെ ഗുരുവന്ദനവും സമ്മേളനത്തിന് മുന്നോടിയായി നടക്കും. കാനായി കുഞ്ഞിരാമന്റെ ശില്പങ്ങളുടെ ചിത്രപ്രദര്‍ശനവും നടക്കുമെന്ന് സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ പി.ജി.ഗോപാലകൃഷ്ണന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: