കോട്ടയം: കെഎസ്ആര്‍ടിസിയുടെ 240 ടെക്ക്ഓവര് സര്‍വ്വീസുകള്‍ സ്വകാര്യ ബസ് മുതലാളിമാര്‍ക്ക് തിരിച്ച് നല്‍കാനുള്ള നീക്കത്തില്‍ കേരള സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയിസ് സംഘ് ജില്ലാ കമ്മറ്റി പ്രതിഷേധിച്ചു. യോഗം ജില്ലാ സെക്രട്ടറി എന്‍. സന്തോഷ്കുമാര്‍ ഉദ്ഘാടനം ചെയ്തു. സംഘടനാ സെക്രട്ടറി കെ.എന്‍ മോഹനന്, സെക്രട്ടറി പി.ആര് സുരേഷ്, എന്‍. സമ്പത്ത് തുടങ്ങിയവര്‍ സംസാരിച്ചു.
ഹൈടെക് സില്‍വര്‍ലൈന്‍ ജെറ്റ് സര്‍വ്വീസുകളില്‍ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ക്ക് മതിയായ ആനുകൂല്യം ലഭിക്കുന്നില്ലെന്ന് കെഎസ്റ്റിഇഎസ് ജില്ലാ സെക്രട്ടറി എന്‍. സന്തോഷ് കുമാര്‍ പറഞ്ഞു. 720 കിലോമീറ്റര്‍ സര്‍വ്വീസ് നടത്തുമ്പോള്‍ ജീവനക്കാര്‍ക്ക് രണ്ട് ഡ്യൂട്ടിയും 70 രൂപ അലവന്സുമാണ് ഇപ്പോള്‍ ലഭിക്കുന്നത്. എന്നാല്‍ സാധാരണ സര്‍വ്വീസിന് ഇത്രയും ദൂരം സര്‍വ്വീസ് നടത്തുമ്പോള്‍ ജീവനക്കാര്‍ക്ക് മൂന്ന് ഡ്യൂട്ടിയും വീക്ക്ലി ഓഫും ലഭിക്കും. ഹൈടെക് സില്‍വര്‍ലൈന്‍ ജെറ്റ് സര്‍വ്വീസുകളില്‍ ഡ്യൂട്ടി ചെയ്യുന്ന ജീവനക്കാര്‍ക്ക് മൂന്ന് ഡ്യൂട്ടിയും 100 രൂപ അലവന്‍സും നല്‍കുകയോ മൂന്ന് ഡ്യൂട്ടിയും വീക്ക്ലിഓഫും നല്‍കുകയോ വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: