കാഞ്ഞിരപ്പള്ളി: ചായയില്‍ പുഴുക്കളെ കണ്ടെത്തിയതിനെ തുടര്‍ന്ന് കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയിലെ കാന്റീന് ആരോഗ്യവകുപ്പ് പൂട്ടിച്ചു. തുടര്‍ന്ന് നടന്ന പരിശോധനയില്‍ കാന്റീന്റെ അകവും പരിസരവും വൃത്തിഹീനമാണെന്ന്് കണ്ടെത്തി. ആഹാരം പാകം ചെയ്യുന്നതും വൃത്തിഹീനമായ അന്തരീക്ഷത്തില്‍.
ആശുപത്രിയിലെത്തിയാള് രാവിലെ കാന്റീനില്‍ നിന്ന്് വാങ്ങിയ ചായയില്‍ പുഴു കിടക്കുന്നതായി കണ്ടെത്തി. ഇയാള്‍ ഇടയിരിക്കപ്പുഴയില്‍ നിന്ന് ആശുപത്രിയില്‍ ലാപ്രോസ്കോപ്പിക് ക്യാമ്പിനായി എത്തിയിരുന്ന ആരോഗ്യവകുപ്പധികൃതരെ വിവരമറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തില്‍ ഹെല്‍ത്ത് സൂപ്രവൈസര്‍ മുഹമ്മദ് ഷെരീഫും സംഘവും കാന്റീനില്‍ നടത്തിയ പരിശോധനയിലാണ് വൃത്തിയില്ലാതെ കാന്റിന് പ്രവര്‍ത്തിക്കുന്നതായി കണ്ടെത്തി. പരിശോധനയില്‍ ചായത്തട്ടിന്റെ അടിയിലും പരിസരത്തും വെളുത്ത പുഴുക്കളെ കണ്ടെത്തി. വൃത്തിയാക്കാത്തതിനാല്‍ പാല്‍മയം വീണ് പുഴുക്കളായതാണെന്ന്് ആരോഗ്യവകുപ്പധികൃതര്‍ പറഞ്ഞു. പാചകപ്പുരയുടെ സമീപത്തുള്ള ഓടയില്‍ മാലിന്യം നിറഞ്ഞതായും കണ്ടെത്തി. മാലിന്യങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യാന്‍ യാതൊരു സൗകര്യവും ഇല്ല. കാന്റീനിലുള്ളില്‍ ഈച്ച ശല്യം രൂക്ഷമാണ്. വൃത്തിഹീനമായാണ് ഭക്ഷണ സാധനങ്ങള്‍ സൂക്ഷിക്കുന്നത്. കാന്റി ന് നടത്തുതിനുള്ള ലൈസ ന്‍സും എന്‍ഒസിയും ഇല്ലെന്ന് പരിശോധനയില്‍ കണ്ടെത്തി. ജനറല്‍ ആശുപത്രിയിലെ ഹോസ്പിറ്റല്‍ മാനേജ്മെന്റ് കമ്മറ്റി ടെണ്ടര്‍ ചെയ്താണ് കാന്റിന് നടത്താനുള്ള അവകാശം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: