കോട്ടയം: തൊടുപുഴ സ്വദേശികളായ ദമ്പതികള്‍ക്ക് നാലു കൈകളും മുന്നുകാലുകളുമുള്ള അപൂര്‍വ കുഞ്ഞ് ജനിച്ചു. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലാണ് കുട്ടി ജനിച്ചത്. കുട്ടിക്ക് അപൂര്‍വത കണ്ടതിനാല്‍ കോട്ടയം മെഡിക്കല്‍ കോളേജില്‍ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
ആറാം വാര്‍ഡില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് കുട്ടിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. കുഞ്ഞിന്റെ വലതുകൈയുടെ താഴെ ഭാഗത്ത് പൂര്ണ്ണരൂപത്തിലൂള്ള രണ്ട് കൈകളും ഇരുകാലിന്റെയും ഇടയ്ക്ക് നാഭിഭാഗത്തു നിന്നും ഒരു കാലുമുണ്ട്. ആണിന്റെയും പെണ്ണിന്റെയും ജനനേന്ദ്രീയം ഉള്ളതായും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: