ഏറ്റുമാനൂര്‍: ശ്രീമഹാദേവ ക്ഷേത്രത്തിലെ ഉപദേശക സമിതിയുടെ പ്രവര്‍ത്തനം ക്ഷേത്രാചാരങ്ങളെയും മര്യാദകളെയും ലംഘിക്കുന്ന നിലയിലാണ്. വികസന പ്രവര്‍ത്തനങ്ങള്‍ എന്ന പേരില്‍ പണം ചെലവഴിച്ച് അനാവശ്യമായ പ്രവൃത്തികളാണ് നടത്തുന്നത്. കഴിഞ്ഞ കാലഘട്ടങ്ങളിലെ പ്രവര്‍ത്തനച്ചെലവുകളുടെ കണക്കുപോലും അവതരിപ്പിച്ചിട്ടില്ല. കൊടിമരപ്രതിഷ്ഠ മുതല്‍ ഇന്നേവരെ നടന്ന മുഴുവന്‍ പ്രവര്‍ത്തനങ്ങളും അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയുമാണ്. ക്ഷേത്രോപദേശക സമിതി അഴിമതിക്കു മറയിടാന്‍ മാത്രമായുള്ള ഉപകരണമായി മാറിയെന്നും ഉപദേശക സമിതി പിരിച്ചുവിട്ട് പുതിയ സമിതി രൂപീകരിക്കണമെന്നും വിഎച്ച്പി പ്രഖണ്ഡ് സമിതി അഭിപ്രായപ്പെട്ടു. ആവശ്യം ഉന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് പ്രഖണ്ഡ് സെക്രട്ടറി സി. പ്രസാദ് ചന്ദ്രന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: