കോട്ടയം: മുന്‍ ജില്ലാ കളക്ടര്‍ അനുമതി നിഷേധിച്ച സ്വര്‍ഗ്ഗീയവിരുന്ന് ആരാധനാലയത്തിന് വളഞ്ഞവഴിയില്‍ അനുമതികൊടുക്കുവാനുള്ള ചീഫ് സെക്രട്ടറിയുടേയും കോട്ടയം ജില്ലാ കളക്ടറുടെയും നീക്കം തീകൊണ്ടുള്ള കളിയാണെന്ന് ഹിന്ദുഐക്യവേദി. ജില്ലയിലെ നിരവധി പ്രശ്നങ്ങള്‍ അടിയന്തിര പരിഹാരം കാത്തിരിക്കെ നടപടികള്‍ അവസാനിച്ച സ്വര്‍ഗ്ഗീയവിരുന്നിന്റെ ഫയല്‍ വിളിപ്പിച്ച് ബന്ധപ്പെട്ട കക്ഷികളെപ്പോലും അറിയിക്കാതെ തീരുമാനം തിരുത്തുവാന്‍ പുതിയ കളക്ടര്‍ നടത്തുന്ന നീക്കങ്ങള്‍ നിയമവിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. ഫയലിലുള്ള ആഭ്യന്തര വകുപ്പിന്റെയും രഹസ്യാന്വേഷണ വിഭാഗങ്ങളുടെയും റിപ്പോട്ടുകള്‍ അവഗണിച്ച് കെട്ടിട നിര്‍മ്മാണ അനുമതി കൊടുത്താല്‍ കോട്ടയത്തെ സമുദായ സൗഹൃദം തകരുവാന്‍ ഇടയാകും. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന ചീഫ് സെക്രട്ടറിയുടെ പിന്തുണ കളക്ടര്ക്കുള്ളതായി അറിയുന്നു. ചിലരുടെ മതപരിവര്‍ത്തന അജണ്ട നടപ്പാക്കുവാന്‍ വഴിയൊരുക്കുന്നതിന് ഉദ്യോഗസ്ഥ തലത്തില്‍ അഴിച്ചുപണികള്‍ക്കും നീക്കം നടക്കുന്നതായി അറിയുന്നു. ഇവയ്ക്കെല്ലാം ഒത്താശ ചെയ്യുന്നത് സ്ഥലം എംഎല്‍എ കൂടിയായ മന്ത്രിയാണ്. ചീഫ് സെക്രട്ടറിയും ജില്ലാ കളക്ടറും തങ്ങളുടെ ഐഎഎസ് പദവിയുടെ മാന്യതക്കു നിരക്കാത്ത രീതിയില്‍ പെരുമാറിയാല്‍ കനത്ത വില നല്‍കേണ്ടിവരും. മുന്‍കളക്ടറുടെ തീരുമാനത്തെ കോടതിയില്‍പോലും ചോദ്യം ചെയ്യാതെ പുതിയ കളക്ടറെക്കൊണ്ട് നിയമവിരുദ്ധമായി തിരുത്തിക്കുവാന്‍ ശ്രമിക്കുന്നത് സ്വര്‍ഗ്ഗീയ വിരുന്നു നടത്തിപ്പുകാരനായ തങ്കു പാസ്റ്ററുടെ ഭരണകൂടത്തിലുള്ള സ്വാധീനത്തിന്റെ തെളിവാണ്.
ന്യൂനപക്ഷ കമ്മീഷനിലെ ചില അംഗങ്ങളെ സ്വാധീനിച്ച് മുന്‍കളക്ടറുടെ തീരുമാനം അട്ടിമറിക്കുവാനുള്ള ശ്രമം നടക്കുന്നതായി അറിയുന്നു. അടിയന്തിരമായി ഹിന്ദുസമുദായ സംഘടനാനേതാക്കളുടെ യോഗം വിളിച്ച് സമരപരിപാടികള്‍ക്കും രൂപം നല്കുവാന് തീരുമാനിച്ചതായി ഹിന്ദുഐക്യവേദി നേതാക്കളായ എം.വി. ഉണ്ണികൃഷ്ണന്, ശ്രീകാന്ത് തിരുവഞ്ചൂര്‍, പൂഴിമേല്‍ രണരാജന്‍ എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: